ടർഫ് കോർട് വിവാദം; ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന് മറുപടിയുമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം അംഗവും; പദ്ധതികൾക്ക് തുരങ്കം വെക്കുന്ന പരിപാടിയാണ് തുടർന്ന് പോകുന്നതെന്ന് ശാനവാസ് പാദൂർ

ചട്ടഞ്ചാൽ: (www.kvartha com 29/08/2021) ടർഫ് കോർട് വിവാദത്തിൽ പ്രതികരണവുമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂറും ചെമ്മനാട് പഞ്ചായത്ത് സിപിഎം അംഗം ഇ മനോജ് കുമാറും രംഗത്ത്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തന്റെ ഡിവിഷനിലേക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കും കൊണ്ട് വരുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന പരിപാടിയാണ് പ്രസിഡണ്ട് തുടർന്ന് പോകുന്നതെന്നും ശാനവാസ് പാദൂർ ആരോപിച്ചു.

പ്രസിഡന്റിന്റെ പ്രസ്താവന ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമെന്ന് ഇ മനോജ് കുമാർ പറഞ്ഞു. ചെമ്മനാട് പഞ്ചായത്തിന് അനുവദിച്ച ടർഫ് കോർട് രാഷ്ട്രീയ വിരോധത്താൽ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമമെന്ന് പ്രസിഡന്റ് സുഫൈജ അബൂബകർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 
Kerala Kasaragod Chemnad Panchayath President CPIM District-Panchayath Football Turf court controversy; District Panchayat Vice President and CPM member reply to Chemmanad Panchayat President



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ ഉടൻ താൻ പങ്ക് വെച്ച ആശയമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ടർഫ് കോർട് സ്ഥാപിക്കുകയെന്നതെന്ന് ശാനവാസ് പാദൂർ പറഞ്ഞു. കായിക ശക്തി വർധിപ്പിക്കാനും അതിലൂടെ ടർഫ് കോർടിന്റെ ദൈനംദിന മെയിൻറനൻസ് ചിലവുകൾക്കായി ജില്ലാ പഞ്ചായത്തിന് ചെറിയ തോതിലുള്ള റവന്യൂ വരുമാനം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

ആ അടിസ്ഥാനത്തിലാണ് വർഷത്തിൽ ഒരു കോടി രൂപ വിലയിരുത്തി അഞ്ച് വർഷം കൊണ്ട് 10 ടർഫ് കോർടുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ആദ്യത്തെ ടർഫ് കോർട് ചട്ടഞ്ചാലിൽ തന്നെ വേണമെന്ന് ആഗ്രഹിക്കുകയും പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ 'ചട്ടഞ്ചാൽ ടർഫ് കോർട്' എന്ന് നാമകരണവും ചെയ്തു.

അതിന് ആദ്യം കണ്ട സ്ഥലം ചട്ടഞ്ചാൽ ടൗണിന് സമീപം തന്നെയുള്ള റവന്യു ഭൂമിയായിരുന്നു. അവിടെ ഗാന്ധി പാർകിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും, പാർകിന്റെ നിർമാണത്തിന് ശേഷം ബാക്കി വരുന്ന സ്ഥലം കോർടിന് മതിയാവില്ലെന്ന് സ്ഥലം മാറിപ്പോയ കലക്ടർ അറിയിച്ചിരുന്നു. തുടർന്ന് ചട്ടഞ്ചാലിന് സമീപം തന്നെ ലൈഫ്മിഷൻ ഫ്ലാറ്റ് നിർമിക്കുന്നതിൻ്റെ എതിർവശം സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഭൂമിക്കായി പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചു. ടർഫ് കോർടിന് വേണ്ടി ഒരു പ്രൊജെക്ട് തയ്യാറാക്കിയിട്ടുണ്ടെന്നും സ്ഥലം വിട്ട് നൽകാനുള്ള നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ ആരോട് ചോദിച്ചിട്ടാണ് പ്രൊജെക്ട് തയ്യാറാക്കിയത് എന്ന മറു ചോദ്യമാണ് അന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആദ്യം ചോദിച്ചത്. ഈ പദ്ധതി ഒഴിവാക്കാൻ വേണ്ടി ആ സ്ഥലം ചിൽഡ്രൻസ് പാർകിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ട് എന്ന് അറിയിച്ചു. തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥലം വിട്ട് നൽകുന്നതിന് വേണ്ടി രേഖാമൂലം അപേക്ഷ അയക്കുകയും ചെയ്തു.

ചട്ടഞ്ചാലിൽ ടർഫ് കോർട് സ്ഥാപിക്കുന്നതിന് തടസം നിന്ന് കൊണ്ട് പഞ്ചായത്തിലെ മറ്റുസ്ഥലങ്ങൾ അനുവദിച്ചതായി അറിയിച്ച് പുകമറ സൃഷ്ടിക്കാനാണ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രമിക്കുന്നത്. ഇത് പഞ്ചായത്തിന് അനുവദിച്ച ടർഫ് കോർടല്ല, ചട്ടഞ്ചാലിന് വേണ്ടി പ്രത്യേക താൽപര്യമെടുത്ത് ആഗ്രഹിച്ച പദ്ധതിയാണെന്നും ശാനവാസ് കൂട്ടിച്ചേർത്തു.

Keywords: Kerala Kasaragod Chemnad Panchayath President CPIM District-Panchayath Football Turf court controversy; District Panchayat Vice President and CPM member reply to Chemmanad Panchayat President
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?