ഉൽപാദനം കുറഞ്ഞു; മുന്തിരിവില കുതിക്കുന്നു

അജോ കുറ്റിക്കൻ


തേനി:(www.kvartha.com 28.08.2021) കറുത്ത മുന്തിരിയുടെ വിളവ് കുറഞ്ഞതോടെ വിലയും വർധിച്ചു. ഏതാനും ആഴ്ചവരെ കിലോയ്ക്ക് 10 രൂപയ്ക്ക് ലഭിക്കുമായിരുന്ന മുന്തിരിയുടെ ശനിയാഴ്ചത്തെ വില 75 രൂപയായി ഉയർന്നു. നിലവിൽ കറുത്ത റോസ് മുന്തിരിയുടെ വിളവ് കുറയുന്നതാണ് വില വർധനവിന് കാരണം. കാമയകൗണ്ടൻപെട്ടി, സുരുളിപെട്ടി, നാരായണതേവൻപെട്ടി, രായപ്പൻപെട്ടി, ഉത്തമപാളയം അനുമന്തൻപെട്ടി, പുതുപെട്ടി എന്നിവടങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ 10000 ഏകെറോളം മുന്തിരി കൃഷി ചെയ്യുന്നുണ്ട്.

News,Price,Tamilnadu,Farmers,Kerala, Production declined; Grape prices soaring.

നെല്ല്, വാഴ, തെങ്ങുകൃഷി എന്നിവയ്ക്ക് പുറമെ തേനി ജില്ലയിൽ മുന്തിരി കൃഷിയും സജീവമാണ്. ഇവിടെ വിളിയുന്ന മുന്തിരി, വൻതോതിൽ കേരളത്തിന് പുറമെ കോയമ്പത്തൂർ, ട്രിചി എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

മുന്തിരിക്ക് കിലോയ്ക്ക് 10 രൂപയ്ക്ക് പോലും വാങ്ങാൻ ആളില്ലാതായതോടെ മിക്ക കർഷകരും മുന്തിരി ചെടികൾ മുറിച്ചു മാറ്റി മറ്റു കൃഷികൾ തുടങ്ങിയിരുന്നു. ലഭ്യത കുറഞ്ഞതോടെ മുന്തിരി വാങ്ങാൻ പ്രാദേശിക വ്യാപാരികൾ മത്സരിക്കുന്നതും വില വർധനവിന് കാരണമായി.


Keywords: News,Price,Tamilnadu,Farmers,Kerala, Production declined; Grape prices soaring.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?