സംഘ്പരിവാറിന്റെ ഏറ്റവും വലിയ ശത്രു രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്ന് വി ഡി സതീശൻ; 'വാരിയംകുന്നത്ത് കുഞ്ഞഹ് മദ്‌ ഹാജി ധീര സ്വാതന്ത്ര്യ സമരസേനാനി

തിരുവനന്തപുരം: (www.kvartha.com 24.08.2021) സംഘ്പരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 1921 ലെ മലബാറിലെ മാപ്പിള കലാപത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകള്‍ ഇൻഡ്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റാനാണ്. വാരിയംകുന്നത്ത് കുഞ്ഞഹ് മദ്‌ ഹാജി ബ്രിടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണെന്നും അദ്ദേഹം പറഞ്ഞു.

News, Thiruvananthapuram, BJP, Congress, Country, India, History, Leader, Malabar, India,VD Satheesan said that biggest enemy of Sangh Parivar is history of country.

ബ്രിടീഷ് പട്ടാളം അദ്ദേഹത്തെ കൊല്ലാൻ വിധിച്ചപ്പോൾ മരണ സമയത്ത്‌ പോലും കണ്ണുകൾ കെട്ടരുതെന്ന് പറഞ്ഞ നിർഭയനായ പോരാളിയായിരുന്നു. ജയിലിൽ നിന്ന് മോചിതനാവാൻ മാപപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്നും വാരിയംകുന്നത്ത് കുഞ്ഞഹ് മദ്‌ ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് കേൾക്കുന്നതും, എന്തിന് അവരുടെ ഓർമകൾ പോലും ഭയമാണ്. കുഞ്ഞഹ് മദ്‌ ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനില്‍പ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികള്‍ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്.

അന്ന് ബ്രിടീഷിന്റെ കൂടെ നിന്ന് തള്ളിപ്പറഞ്ഞവർ ഇന്ന് മഹത്തായ ചാരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കുഞ്ഞഹ് മദ്‌ ഹാജിയെ വധിച്ചതിന് ശേഷം ഖിലാഫത് സർകാരിന്റെ മുഴുവൻ രേഖകളും ബ്രിടീഷ് സർകാർ തീയിട്ട് നശിപ്പിക്കുകയായിരുന്നു. ഇന്ന് നരേന്ദ്ര മോദി സർകാർ ബ്രിടീഷുകാരുടെ ചെയ്തികൾ ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Thiruvananthapuram, BJP, Congress, Country, India, History, Leader, Malabar, India,VD Satheesan said that biggest enemy of Sangh Parivar is history of country.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?