മേയര്‍ മെഡല്‍ കടിച്ചു; താരത്തിന് മെഡല്‍ മാറ്റി നല്‍കി ടോകിയോ ഒളിംപിക്സ് അധികൃതര്‍
ടോകിയോ: (www.kvartha.com 16.08.2021) ഓരോ തവണയും വിജയിക്കുമ്പോള്‍ മെഡല്‍ കടിച്ച് പിടിച്ച് ഫോടോയ്ക്ക് പോസ് ചെയ്യുന്നവരാണ് പലതാരങ്ങളും. വിജയത്തിന്റെ രുചി ഇഷ്ടപ്പെടുന്നവര്‍ എന്നും ഇതിനെ പറയാറുണ്ട്. ഒളിംപിക്സ് വേദികളിലാണ് ഇത് കൂടുതലായും കണ്ടിട്ടുള്ളതും. എന്നാല്‍ കൊറോണ വ്യാപനം കൊണ്ടും ഇലക്ട്രോണിക് ഉപകരണങ്ങള്‍ റീസൈകിള്‍ ചെയ്ത് നിര്‍മിച്ച മെഡല്‍ ആയത് കൊണ്ടും ഈ പതിവ് ടോകിയോ ഒളിംപിക്‌സില്‍ കണ്ടില്ല.
സോഫ്റ്റ് ബോളില്‍ സ്വര്‍ണം നേടിയ ജപാന്‍ ടീമംഗം മിയു ഗോടയും ഈ കാരണങ്ങള്‍ കൊണ്ട് മെഡല്‍ കടിക്കാന്‍ നിന്നില്ല. എന്നാല്‍ ആ പതിവ് മിയു ഗോടയുടെ സ്വദേശമായ നഗോയുടെ മേയര്‍ തകാഷി കവാമുറ നിര്‍വഹിച്ചു.
കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലുള്ള മേയറുടെ ഈ പ്രവൃത്തി രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. മിയു ഗോടയുടെ മെഡല്‍ മാറ്റി നല്‍കണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ടോകിയോ ഒളിംപിക്സിലെ മിയു ഗോടുവിന്റെ നേട്ടം ആഘോഷിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് മേയര്‍ സ്വര്‍ണ മെഡല്‍ കടിച്ചത്.
ഒടുവില്‍ മിയുവിന് മെഡല്‍ മാറ്റി നല്‍കാന്‍ ടോകിയോ ഒളിംപിക്സ് സംഘാടകര്‍ തീരുമാനിച്ചു. മേയര്‍ കടിച്ച മെഡലിന് പകരം പുതിയ മെഡല്‍ ജപാന്‍ താരത്തിന് നല്‍കി. അന്താരാഷ്ട്ര ഒളിംപിക് കമിറ്റിയാണ് ഇതിന്റെ ചിലവും വഹിച്ചത്.
Powered by Info News For You

Comments
Post a Comment