മുളിയാറിലെ മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്ടറും ലൈവ് സ്‌റ്റോക് ഇൻസ്‌പെക്‌ടറുമില്ല; കർഷകർ പ്രതിസന്ധിയിൽ
ബോവിക്കാനം: (www.kasargodvartha.com 13.08.2021) അനവധി കർഷകർ അധിവസിക്കുന്ന മുളിയാർ പഞ്ചായത്തിലെ മൃഗാശുപത്രിയിൽ സ്‌ഥിരം ഡോക്‌ടറുടെയും ലൈവ് സ്‌റ്റോക് ഇൻസ്‌പെക്‌ടറുടെയും അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ട് മാസം മുമ്പാണ് നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയത്.
ഏറെനാൾ ഡോക്ടറില്ലാത്ത സ്ഥിതിയായിരുന്നു. പിന്നീട് കാറഡുക്ക പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർക്ക് ചുമതല നൽകിയെങ്കിലും അവിടത്തെ ജോലി ഭാരം മൂലം മുളിയാറിൽ കൃത്യമായി സേവനം ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.
ക്ഷീരകർഷകരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവകുപ്പിന്റെയും വിവിധ പദ്ധതികളിലെ ആനുകൂല്യം കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല. യഥാസമയം ഇൻഷുറൻസ് ലഭ്യമാക്കുന്നതിനും മറ്റും തടസം സൃഷ്ടിക്കുന്നു. ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിനും ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് കത്ത് നൽകി.
Powered by Info News For You

Keywords: Kerala, Kasaragod, News, Bovikanam, Muliyar, Hospital, Animal, Doctor, Not permanent doctor and Livestock Inspector in Muliyar Veterinary Hospital.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment