വയോധികയെ ശരീരം മുഴുവന്‍ പുഴുവരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തി; നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നു പൊലീസെത്തി രക്ഷിച്ചു
ബാലരാമപുരം: (www.kvartha.com 30.08.2021) മൂന്ന് മക്കളുടെ അമ്മയായ വയോധികയെ വീട്ടില്‍ ശരീരം മുഴുവന്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരം വടക്കേവിള പ്ലാവിളാകത്തു വീട്ടില്‍ സരോജിനി (80) യെ വ്രണം വന്നു പുഴുവരിച്ചു വേദന കൊണ്ടു പുളയുന്ന അവസ്ഥയില്‍ കണ്ടെത്തിയത് വീട്ടിലെത്തിയ ബന്ധുവാണ്.
ബന്ധു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സിജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു സരോജിനിയെ കുളിപ്പിച്ചു വൃത്തിയാക്കി മറ്റൊരു മുറിയിലേക്കു മാറ്റി. ഭക്ഷണവും വൈദ്യ സഹായവും നല്‍കി.
തുടര്‍ന്ന് പൊലീസിലും വിവരമറിയിക്കുകയായിരുന്നു. പിന്നീട് മൂന്ന് മക്കളെയും പൊലീസ് വിളിച്ചുവരുത്തി. അമ്മയുടെ സംരക്ഷണം ഊഴം വച്ചു നിര്‍വഹിക്കാന്‍ പൊലീസ് അവരെ ചുമതലപ്പെടുത്തുകയും ചെയ്തു. രണ്ട് പെണ്‍ മക്കളും ഒരു മകനുമുണ്ട്. കുടുംബസ്വത്ത് ഭാഗം വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മക്കളെ പരസ്പരം അകറ്റിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Woman, House, Police, Elderly woman rescued by the police following the intervention of the locals
Powered by Info News For You

Comments
Post a Comment