മേതിൽ ദേവികയുടെ മുൻ ഭർത്താവ് ഞാനല്ല, രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു; നിർമാതാവ് രാജീവ് ഗോവിന്ദൻ

കൊച്ചി: (www.kvartha.com 02.08.2021) നിങ്ങൾ ഉദ്ദേശിക്കുന്ന രാജീവ് ഞാൻ അല്ല. മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു, ആ രാജീവ് നായർ ഞാനല്ല...സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയുമായി നിർമാതാവ് രാജീവ് ഗോവിന്ദൻ.

മുകേഷും മേതിൽ ദേവികയും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് നിർമാതാവ് രാജീവ് ഗോവിന്ദനെ സോഷ്യൽ മീഡിയ വിടാതെ പിന്തുടരാൻ തുടങ്ങിയത്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്റെ നിർമാതാവ് കൂടിയാണ് രാജീവ്. സചി–പൃഥ്വി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത അനാർക്കലി നിർമിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.

‘എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.’–രാജീവ് ഗോവിന്ദൻ പറഞ്ഞു.

ചലച്ചിത്ര നടൻ മുകേഷിന്റെ ഭാര്യ മേതിൽ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായർ എന്ന വ്യക്തിയെയാണ്. 2002ൽ വിവാഹിതരായ ഇവർ 2004 ൽ വേർപിരിഞ്ഞു. പിന്നീടാണ് ഇവർ മുകേഷിനെ വിവാഹം ചെയ്തത്.

News, Kochi, Entertainment, Film, Cinema, Actor, Husband, Kerala, State, Top-Headlines, Rajeev Govindan,

രാജീവ് ഗോവിന്ദന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ആ രാജീവ് നായർ ഞാനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വിഡിയോ അവർ പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.



Keywords: News, Kochi, Entertainment, Film, Cinema, Actor, Husband, Kerala, State, Top-Headlines, Rajeev Govindan, Rajeev Govindan Facebook post against fake news.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?