പെരിയ ഇരട്ടകൊലപാതകം; ബൈക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കണ്ടൈത്തിയത് സംബന്ധിച്ചുള്ള വിവാദം കൊഴുക്കുന്നു

പെരിയ: (www.kasargodvartha.com 14.08.2021) ഇരട്ടക്കൊലപാതക കേസിലെ എട്ടാം പ്രതിയുടെ ബൈക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കണ്ടൈത്തിയത് സംബന്ധിച്ചുള്ള വിവാദവും കനക്കുന്നു. കസ്റ്റഡിയിൽ നിന്നു കാണാതായ ബൈക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ സിപിഎം നേതാക്കളാണ് കടത്തിക്കൊണ്ടു പോയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം ബൈക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ തന്നെ ഉണ്ടായിരുന്നുവെന്ന വാദവുമായി പൊലീസും രംഗത്തെത്തി.

Kasaragod, News, Kerala, Periya, Case, Bike, Congress, Police, DCC, Bekal, Hosdurg, Top-Headlines, Political party, Custody, Congress blames police for bike missing case

ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ബൈക് ചില പൊലീസ് ഉദ്യോഗസ്ഥന്മാരുടെ അറിവോടെയാണ് അവിടെ നിന്ന് പുറത്തേക്ക് കടത്തിയതെന്ന് ഡിസിസി ജനറൽ സെക്രടറി പി വി സുരേഷ് ആരോപിച്ചു.

ഈ ബൈകിന്റെ ഉടമയും കേസിലെ എട്ടാം പ്രതിയുമായ സുബീഷിന് ഗൾഫിലേക്ക് കടക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതും ഇതേ പൊലീസ് ഉദ്യോഗസ്ഥരാണന്നും ഇവർ ആരോപിച്ചു. ക്രൈംബ്രാഞ്ചും ബേക്കൽ പൊലീസും പരസ്പരം പഴിചാരിയ സംഭവത്തിൽ ബൈക് എങ്ങനെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് പൊലീസ് വ്യക്തമാക്കണമെന്നും യൂത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങൾക്ക് മറുപടിയുമായി പൊലീസ് രംഗത്തു വന്നു. ബേക്കൽ സ്റ്റേഷനിൽ നിന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന ബൈക് തിരികെ കൊണ്ടുപോകുന്നതിനിടെ തകരാറിലായതിനാൽ രണ്ടു പൊലീസുകാർ ചേർന്നു തള്ളി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ എത്തിക്കുകയായിരുന്നു. 2020 മേയിലായിരുന്നു ഈ സംഭവം. അന്ന് സ്റ്റേഷൻ ഡ്യൂടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പിന്നീട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ മാറി പുതിയ ആളുകൾ വന്നു. ഈ ബൈക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലുള്ള കാര്യം ഇവർ അറിഞ്ഞിരുന്നില്ല. ബൈക് കാണാതായത് വിവാദമായപ്പോൾ അന്ന് ബൈക് ഇവിടെ എത്തിച്ച പൊലീസുകാരാണ് ഈ വിവരം അധികൃതരോട് പറഞ്ഞത്.






Keywords: Kasaragod, News, Kerala, Periya, Case, Bike, Congress, Police, DCC, Bekal, Hosdurg, Top-Headlines, Political party, Custody, Congress blames police for bike missing case

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?