വാടക വീടിന്റെ മുന്നില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചിരുന്ന സുഹൃത്ത് പിടിയില്‍



ഇടുക്കി: (www.kvartha.com 25.08.2021) ഇടുക്കിയില്‍ ജോലിക്കായി എത്തിയ തൊഴിലാളിയെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന സുഹൃത്ത് പിടിയില്‍. കുമളി എട്ടാം മൈല്‍ കടശിക്കടവ് സ്വദേശി മണി വരദരാജനാണ് (40) കൊല്ലപ്പെട്ട നിലയില്‍ ശാന്തന്‍പാറ ചൂണ്ടലിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന എട്ടാംമൈല്‍ ലക്ഷ്മി ഇല്ലത്തില്‍ പ്രകാശ് (42) ഒളിവില്‍ പോയിരുന്നു. ഇതേ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ തെരച്ചിലിലാണ് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ 12.40 ഓടെയാണ് പ്രകാശ് പിടിയിലായത്.


News, Kerala, State, Idukki, Death, Labours, Death, Case, Friend, Police, Incident of young man found dead in backyard; Friend arrested


ചൂണ്ടല്‍ സ്വദേശിയായ കാളിയപ്പന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മരിച്ച മണിയും പ്രകാശും താമസിച്ചിരുന്നത്. ഇരുവരും ചൂണ്ടല്‍ പച്ചക്കാടന്‍ എസ്റ്റേറ്റില്‍ മേസ്തിരി ജോലി ചെയ്യാന്‍ എത്തിയവരായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മേസ്തിരി ജോലികള്‍ നിര്‍ത്തിവച്ചതിനാല്‍ വാടക വീട്ടില്‍ താമസിച്ച് പ്രദേശത്തെ ഏലക്കാടുകളിലെ തണല്‍ മരങ്ങളുടെ കൊമ്പ് ഇറക്കി തണല്‍ ക്രമീകരിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. 

ഞായറാഴ്ച വൈകിട്ട് ഇവരെ രണ്ടു പേരെയും കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതോടെ കെട്ടിട ഉടമ എത്തിയപ്പോള്‍ മുറിക്കുള്ളില്‍ മണി വരദരാജനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഉടമ ഉടന്‍ തന്നെ ശാന്തന്‍പാറ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ടെം നടപടികള്‍ക്കായി കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രകാശിനെ  ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തില്‍ കൂടുതല്‍ കൃത്യതയുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു.

Keywords: News, Kerala, State, Idukki, Death, Labours, Death, Case, Friend, Police, Incident of  young man found dead in backyard; Friend arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?