ഉപ്പളയിലെ സ്വർണപണിശാലയിലെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ; പ്രതികൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി അനവധി കേസുകൾ

ഉപ്പള: (www.kasargodvartha.com 28.08.2021)  കൈക്കമ്പയിലെ എസ് എസ് സ്വര്‍ണ പണിശാലയുടെ ഷടര്‍ തകര്‍ത്ത് സ്വര്‍ണവും വെള്ളിയും കവര്‍ന്നെന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ് നാട് നാമകലിലെ വേലായുധൻ എസ് (46) കോയമ്പത്തൂരിലെ കെ എം അലി എന്ന സൈദലി (59), രാജൻ (45)  എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശനുസരണം കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2020 നവംബർ ആറിന് കടയുടെ പൂട്ട് പൊളിച്ചു അകത്തു കടന്ന് ഉരുക്കുന്നതിനായി വെച്ചിരുന്ന ഏകദേശം രണ്ട് കിലോ വെള്ളിയും 65 ഗ്രാം സ്വർണവും കവർന്നെന്നാണ് കേസ്. അകത്ത് പല സ്ഥലത്തായി സൂക്ഷിച്ച സ്വര്‍ണാഭാരങ്ങളും വെള്ളിയുമാണ് മോഷണം പോയിരുന്നത്. ഉപ്പളയിലെ ഗണേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള സ്വർണ പണിശാലയാണിത്.

Kasaragod, News, Kerala, Uppala, Gold, Case, Arrest, Top-Headlines, Robbery, Puthur, Manjeshwaram, Robbery case in Uppala; 2 arrested.

അറസ്റ്റ് ചെയ്ത പ്രതികൾ അന്തർ സംസ്ഥാന കവർച സംഘത്തിൽ പെട്ടവരാണെന്നും ഇവർക്ക് കേരളത്തിൽ ഹെമാംബിക നഗർ, അയ്യന്തോൾ, കടുത്തുരുത്തി, മുക്കം, തിരുവമ്പാടി എന്നീ സ്റ്റേഷനുകളിലും  കർണാടകത്തിൽ പുത്തൂർ സ്റ്റേഷനിലും  തമിഴ്നാടിൽ മുത്തുപ്പേട്ട, തിരിച്ചംകോഡ് എന്നിവിടങ്ങളിലും   കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു.

ഡി വൈ എസ് പി യുടെ സ്‌ക്വാഡിൽ  മഞ്ചേശ്വരം എസ് ഐ രാഘവൻ, എസ് ഐ ബാലകൃഷ്ണൻ, എസ് ഐ നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ, എസ് സിപിഒ ശിവകുമാർ, സിപിഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ  ഉണ്ടായിരുന്നു.


Keywords: Kasaragod, News, Kerala, Uppala, Gold, Case,  Arrest, Top-Headlines, Robbery, Puthur, Manjeshwaram, Robbery case in Uppala; 3 arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?