ന്യൂനപക്ഷ സ്‌കോളര്‍ഷിപിൽ സർകാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം ജമാഅത് നേതാക്കൾ ജനപ്രതിനിധികളെ കാണുന്നു
കാസര്‍കോട്: (www.kasasrgodvartha.com 02.08.2021) ന്യൂനപക്ഷ ആനുപാതം എടുത്തുകളഞ്ഞ കോടതി വിധിയുടെ പാശ്ചാതലത്തില്‍ സർകാർ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് നേതാക്കൾ ജില്ലയിലെ ജനപ്രതിനിധികളെ കണ്ട് ചർച നടത്തുന്നു. അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയുമായി ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വൈസ് പ്രസിഡന്റ് സുലൈമാന്‍ കരിവള്ളൂര്‍, സെക്രടറി കന്തല്‍ സൂപ്പി മദനി എന്നിവര്‍ ചര്‍ച നടത്തി.
സചാര്‍ കമീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് അടക്കമുള്ള പദ്ധതികള്‍ കോടതി വിധിയിലൂടെ തടസപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സർകാർ മുന്‍കൈ എടുക്കണന്ന് നേതാക്കൾ എംഎൽഎയോട് ആവശ്യപ്പെട്ടു.
സ്കോളർഷിപ് അടക്കമുള്ള വിഷയങ്ങളിൽ സമവായമുണ്ടാക്കാനാണ് നേതാക്കളുടെ ശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും കാണുമെന്ന് നേതാക്കൾ അറിയിച്ചു.
< !- START disable copy paste -->
Powered by Info News For You

Keywords: Kasaragod, Kerala, News, Court, Scholarship, Court-order, Government, Jamaat, MLA, Secretary, President, Muslim Jamaat leaders meet MLAs to demand immediate government intervention in minority scholarships.
Powered by Info News For You

Comments
Post a Comment