മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസ്: ബി ജെ പി നേതാക്കള്‍ ഹാജരായില്ല; വീണ്ടും നോടീസ് നല്‍കുമെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട്: (www.kasargodvartha.com 07.08.2021) മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കോഴക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായില്ല. ബി ജെ പിയുടെ കാസര്‍കോട്ടെ പ്രമുഖ നേതാക്കളായ ബാലകൃഷ്ണ ഷെട്ടി, സുരേഷ്‌കുമാര്‍ ഷെട്ടി എന്നിവര്‍ക്ക് വെള്ളിയാഴ്ച കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോടീസ് നല്‍കിയിരുന്നു.

News, Kasaragod, Manjeshwaram, Election, Case, BJP, Leader, President, Crime branch, Police, DYSP, Cash, Mobile, Mobile Phone, Investigation, Top-Headlines, Manjeswaram election bribery case: BJP leaders not present for questioning.

എന്നാല്‍ വെള്ളിയാഴ്ച ഇരുവരും എത്തിയില്ല. നിയമസഭാ തെരെഞ്ഞടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യുന്നത്. തെരെഞ്ഞടു കോഴ വിവാദത്തില്‍ ആരോപണവിധേയനായ യുവമോര്‍ച നേതാവ് സുനില്‍ നായികിനെ നേരത്തെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. സുന്ദരയുടെ മാതാവ് ബേഡ്ജിയുടെയും, ബന്ധുവായ അനുശ്രീയുടെയും സാന്നിധ്യത്തിലാണ് സുനില്‍ നായികിനെ ചോദ്യം ചെയ്തത്.

സുനില്‍ നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച് 21ന് വീട്ടിലെത്തിയതെന്ന് സുന്ദരയുടെ മാതാവ്, കേസന്വേഷിക്കുന്ന കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു.

അതേസമയം സുന്ദരയുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍കിയിട്ടില്ലെന്നായിരുന്നു സുനില്‍ നായിക് ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നത്. പണം നല്‍കിയത് സുനില്‍ നായിക് തന്നെയാണെന്ന വാദത്തില്‍ ബേഡ്ജി ഉറച്ചുനിന്നതോടെ സുനില്‍ നായികിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ബാലകൃഷ്ണഷെട്ടിക്കും, സുരേഷ്‌കുമാര്‍ ഷെട്ടിക്കും വീണ്ടും നോടീസ് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Keywords: News, Kasaragod, Manjeshwaram, Election, Case, BJP, Leader, President, Crime branch, Police, DYSP, Cash, Mobile, Mobile Phone, Investigation, Top-Headlines, Manjeswaram election bribery case: BJP leaders not present for questioning.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?