ഫോടോ ഷൂടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡെലിന് പരിക്ക്

ബെര്‍ലിന്‍: (www.kvartha.com 27.08.2021) ഫോടോ ഷൂടിനിടെ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ മോഡെലിന് ഗുരുതര പരിക്ക്. ജെര്‍മന്‍ മോഡെല്‍ ജെസീക ലെയ്ഡോള്‍ഫിനാണ് (36) പരിക്കേറ്റതെന്ന് ലോകെന്‍ ന്യൂസ് ഔട്ലെറ്റ് ബില്‍ട് റിപോര്‍ട് ചെയ്തു. പുലികളോടൊപ്പം ഫോടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ വ്യക്തി നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ഫോടോ ഷൂട്. സ്വന്തം ഇഷ്ടപ്രകാരമാണ് മോഡെല്‍ പുലികളുടെ പരിസരത്തേക്ക് ചെന്നത്. മോഡെലിന്റെ കവിള്‍, ചെവി, തല എന്നീ ഭാഗങ്ങളില്‍ പരിക്കേറ്റു. തുടര്‍ന്ന് മോഡെലിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

News, World, attack, Woman, Injured, hospital, Photoshoot, Jessica Leidolph, Leopard, Leopard attacks model in German photoshoot

Keywords: News, World, attack, Woman, Injured, hospital, Photoshoot, Jessica Leidolph, Leopard, Leopard attacks model in German photoshoot 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?