എംഎസ്എഫ് -ഹരിത തര്‍ക്കം പരിഹരിച്ചതായി മുസ്ലിം ലീഗ്; ഹരിത അംഗങ്ങളുടെ പരാതി പിന്‍വലിക്കും

കോഴിക്കോട്: (www.kvartha.com 26.08.2021) മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗങ്ങളായ എംഎസ്എഫ് - ഹരിത തര്‍ക്കം പരിഹരിച്ചതായി മുസ്ലിം ലീഗ്. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോപണവ ിധേയരെ മാറ്റിനിര്‍ത്തുകയോ പുറത്താക്കുകയോ ചെയ്യാതെ എംഎസ്എഫ് നേതാക്കളോട് പരസ്യമായി ഖേദപ്രകടനം നടത്താന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഖബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രടെറി വിഎ വഹാബ് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അസ്ഥാനത്തായിരുന്നുവെന്നും ലീഗ് വിലയിരുത്തി.

MSF, Haritha clash solved: Muslim League, Kozhikode, MSF, Muslim-League, Trending, Complaint, Kerala.

നേതാക്കള്‍ പാര്‍ടിയോട് ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ഇക്കാര്യം ഫെയ്സ്ബുകിലൂടെ അറിയിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാണ് വിഷയം അവസാനിപ്പിക്കാന്‍ ഹരിതയോടും ലീഗ് നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.

ഹരിത അംഗങ്ങള്‍ വനിത കമിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കും. ഹരിത സംസ്ഥാന കമിറ്റി മരവിപ്പിച്ചതും പിന്‍വലിക്കും. എംഎസ്എഫ് നേതാക്കള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോടിസില്‍ തുടര്‍ നടപടിയുണ്ടാകില്ല എന്നാണ് ലീഗ് സംസ്ഥാന കമിറ്റി പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.

എം എസ് എഫും ഹരിതയും ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ ഒരുമിച്ച് പോവാനുള്ള ചര്‍ച്ചകളും ലീഗ് നേതൃത്വം നടത്തി. പരാതി പരിഹാരത്തിനായി പാര്‍ടി നേതാക്കളുടെ നിയന്ത്രണത്തില്‍ ഇരു സംഘടനകളുടേയും പ്രാതിനിധ്യത്തോടെ പ്രത്യേക സെല്‍ രൂപീകരിക്കും. അതേസമയം പരാതി പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഹരിത നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം എസ് എഫിന്റെ ജില്ലാ-സംസ്ഥാന കമിറ്റികളില്‍ വനിതാ പ്രാതിനിധ്യം പാര്‍ടി ഉറപ്പ് വരുത്തും. ഇതിനായി എം എസ് എഫ് ഹരിതയുടെ നേതൃത്വത്തില്‍ കാലോചിതമായ മാറ്റമുണ്ടാക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂണ്‍ 21 ന് എം എസ് എഫിന്റെ സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹരിത നേതാക്കള്‍കെതിരെ എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് ഖബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രടെറി വിഎ വഹാബ് എന്നിവര്‍കെതിരെ വനിതാ കമിഷനില്‍ പരാതി നല്‍കിയത് വലിയ വിവാദത്തിനും തുടക്കമിട്ടിരുന്നു.

Keywords: MSF, Haritha clash solved: Muslim League, Kozhikode, MSF, Muslim-League, Trending, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?