അക്ഷരക്കട്ടകളിൽ വാക്കുകൾ അടുക്കി മാധവ് വേൾഡ് സ്ക്രാബ്ൾ കപ് നേടി

സൂപ്പി വാണിമേൽ

മംഗളുറു: (www.kasargodvartha.com 24.08.2021)
വേൾഡ് ഇൻഗ്ലീഷ് ലാംഗ്വേജ് സ്ക്രാബ്ൾ പ്ലയേർസ് അസോസിയേഷൻ (വെസ്പ) സംഘടിപ്പിച്ച സ്ക്രാബ്ൾ വേൾഡ് യൂത് കപ് മത്സരത്തിൽ മംഗളൂറിലെ 10 വയസുകാരൻ രണ്ടാമനായി. ഒമ്പത് സ്റ്റാക്സ് സി ഇ ഒ മംഗളുറു കദ്രിയിലെ സുധീർ കാമത്-പി മാളവിക ദമ്പതികളുടെ മകൻ മാധവ് ഗോപാൽ കാമതാണ് അക്ഷരക്കട്ടകൾ അടുക്കി വാക്കുകളുണ്ടാക്കൽ മത്സരത്തിൽ ഇൻഡ്യയിൽ ആദ്യമായി ലോകോത്തര നേട്ടം കൊയ്തത്.

     
Mangalore, Karnataka, News, Top-Headlines, Championship, World, India, Student, New Delhi, COVID-19, 10-year-old Indian boy finishes second in Scrabble World Youth Cup.



ന്യൂഡൽഹി സംസ്കൃത വിദ്യാലയത്തിൽ ആറാം തരം വിദ്യാർഥിയാണ്. വിദ്യാരണ്യപുര എം ഇ എസ് കെ കെ പി എസ് സ്കൂൾ ഏഴാം തരം വിദ്യാർഥി ബെംഗളൂറിലെ സുയാശ് മഞ്ചലി (12) മികച്ച കളിക്കാരനായി. ഇൻഡ്യൻ ടീം 'സ്പിരിറ്റ് ഓഫ് സ്ക്രാബ്ൾ' അവാർഡ് കരസ്ഥമാക്കി.

ഈ മാസം 22നായിരുന്നു കോവിഡ് കാരണം ഓൺലൈനിൽ ഫൈനൽ മത്സരം. സാധാരണ നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി സംഘടിപ്പിക്കാറുള്ള മത്സരമാണിത്. പാകിസ്താനിലെ സഈദ് ഇമാദ് അലി (15) യാണ് ചാമ്പ്യനായത്.

18 ൽ താഴെ പ്രായക്കാരുടെ മത്സരത്തിൽ ഇൻഡ്യ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, കനഡ, ഓസ്‌ട്രേലിയ, നൈജീരിയ, യു കെ, യു എസ് എ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നായി 72 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

Keywords: Mangalore, Karnataka, News, Top-Headlines, Championship, World, India, Student, New Delhi, COVID-19, 10-year-old Indian boy finishes second in Scrabble World Youth Cup.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?