ജാര്‍വോ ഔട്! ക്രികെറ്റ് ടെസ്റ്റിനിടെ ഗ്രൗന്‍ഡില്‍ അതിക്രമിച്ചു കയറിയ ആരാധകന് പിഴയും ആജീവനാന്ത വിലക്കും
ലീഡ്‌സ്: (www.kvartha.com 29.08.2021) ഇന്‍ഡ്യ-ഇന്‍ഗ്ലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഇന്‍ഡ്യന്‍ ജേഴ്സിയുമണിഞ്ഞ് ഗ്രൗന്‍ഡിലിറങ്ങി താരമായ ഇന്‍ഗ്ലന്‍ഡുകാരനായ ഡാനിയേല്‍ ജാര്‍വിസിന് (ജാര്‍വോ) വിലക്കും പിഴയുമായി യോര്‍ക് ഷെയര്‍ കൗന്‍ഡി. 3-ാം ദിനത്തിലാണു ഡാനിയല്‍ ജാര്‍വിസ് എന്ന യുട്യൂബര്‍ ഗ്രൗന്‍ഡിലിറങ്ങിയത്.
രോഹിത് ശര്‍മ പുറത്തായ ഉടനെ ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ ഹെല്‍മറ്റും പാഡുമണിഞ്ഞ് ജാര്‍വിസ് ഗ്രൗന്‍ഡിലിറങ്ങി. ലീഡസ് ടെസ്റ്റില്‍ ഇന്‍ഡ്യയുടെ 2-ാം ഇനിംഗ്സ് ബാറ്റിംഗിനിടെ ഇന്‍ഡ്യയുടെ അതേ ജേഴ്സിയും ഹെല്‍മെറ്റും ബാറ്റും ഗ്ലൗസുമെല്ലാം ധരിച്ച് ക്രീസിലെത്തിയ ജാര്‍വോ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇന്‍ഗ്ലന്‍ഡ് കളിക്കാര്‍ പോലും ജാര്‍വോയുടെ വരവുകണ്ട് അത്ഭുതത്തോടെ നോക്കുന്നത് കാണാമായിരുന്നു. 'ജാര്‍വോ 69' എന്നു ജഴ്സിയില്‍ പേരുമുണ്ടായിരുന്നു. പിന്നീടാണ് ഇന്‍ഡ്യന്‍ ജഴ്‌സിയണിഞ്ഞെത്തിയ 'ഇന്‍ഗ്ലിഷുകാരനെ' സുരക്ഷാ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്.
വെള്ളിയാഴ്ച രോഹിത് ശര്‍മയുടെ വികെറ്റ് വീണതിന് പിന്നാലെയായിരുന്നു ഗ്യാലറിയില്‍ സൈറ്റ് സ്‌ക്രീനിന് സമീപം ഇരിക്കുകയായിരുന്ന ജാര്‍വോ ഇന്‍ഡ്യയുടെ ജഴ്സിയണിഞ്ഞ് ബാറ്റുമായി ക്രീസിലെത്തിയത്. ഇയാള്‍ ധരിച്ചിരുന്ന 69-ാം നമ്പര്‍ ജഴ്‌സിയില്‍ 'ജാര്‍വോ' എന്നാണ് പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. ക്രീസിലെത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രൗന്‍ഡിലേക്ക് ഓടിയെത്തി ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.
ആദ്യം ഇയാളെ ഗാലറിയിലേക്ക് തിരികെ അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരുമായി തര്‍ക്കിച്ച ഇദ്ദേഹം ഗ്രൗന്‍ഡില്‍ത്തന്നെ തുടരാനുള്ള പുറപ്പാടിലായിരുന്നു. ഇന്‍ഡ്യയുടെ ഫീല്‍ഡിങ് ക്രമീകരിക്കാനുള്ള നിര്‍ദേശങ്ങളുമായി ഗ്രൗന്‍ഡില്‍ത്തന്നെ തുടരാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടി ബലമായി ഗ്രൗന്‍ഡിന് പുറത്തെത്തിക്കുകയായിരുന്നു.
ആരാധകന്റെ അതിരുവിട്ട സാഹസത്തിന് യോര്‍ക് ഷെയര്‍ കൗന്‍ഡി ജാര്‍വോയെ ഹെഡിംഗ്ലിയില്‍ മത്സരം കാണുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തു. ലോര്‍ഡ്സ് ക്രികെറ്റ് ടെസ്റ്റിലും ഫീല്‍ഡറായി ജാര്‍വോ ഗ്രൗന്‍ഡിലിറങ്ങിയിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുഹമ്മദ് സിറാജ് ഉള്‍പെടെയുള്ള താരങ്ങള്‍ രസകരമായ ഈ നിമിഷങ്ങള്‍ ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
അതേസമയം സംഭവത്തില്‍ ഇന്‍ഡ്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിരുന്നോ എന്ന കാര്യം വ്യക്തമല്ല. ജാര്‍വിസിനെ പോലെയുള്ളവര്‍ താരങ്ങള്‍ക്ക് ഭീഷണിയാണെന്നും ഗ്രൗന്‍ഡില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.
" Isko practice pitch par tennis ball se ek over khilao yarrrrr😛😂♥️#indiavsEngland #jarvo69 #fun4u pic.twitter.com/Kce1VGkKc1
— JAYESH DEWASI™ 🇮🇳 (@JayeshD54392257) August 28, 2021
Keywords: News, World, International, Cricket, Sports, Players, Video, Fine, India vs England: Pitch invader ‘Jarvo 69’ fined and banned for life from Headingley, confirms Yorkshire countySeriously,Love this Guy😂😂🔥 @BMWjarvo Keep doing this in Next Two Tests too🤣😂 Done with Bowl and Bat ,next enter as Umpire😂😂#jarvo69 #jarvo #ENGvsIND #3rdTest #Cricket pic.twitter.com/kcwYIC3BSb
— SaiNath (@SainnathR) August 27, 2021
Powered by Info News For You

Comments
Post a Comment