ഐപിഎല്‍ രണ്ടാം പാദം: പരിശീലനം തുടങ്ങി ചെന്നൈ സൂപര്‍ കിംഗ്‌സ്
ദുബൈ: (www.kvartha.com 20.08.2021) സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തിനുള്ള തയ്യാറെടുപ്പിൽ ഫ്രാഞ്ചസികൾ. മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപര്‍ കിംഗ്‌സ് പരിശീലനം തുടങ്ങി. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബൈയിലെ ഐസിസി ക്രികെറ്റ് അകാഡമിയിലാണ് സി എസ് കെയുടെ പരിശീലനം. ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീമിന്റെ പരിശീലനം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പമുണ്ട്.
സിഎസ്‌കെയാണ് ഐപിഎല്‍ രണ്ടാം പാദത്തിൽ ആദ്യം പരിശീലനത്തിന് ഇറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ശെയ്ക് സെയ്ദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച പരിശീലനം ആരംഭിക്കും.
ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ശനിയാഴ്ച യുഎഇയിലേക്ക് പറക്കും. നായകന്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് കോചിനൊപ്പം നേരത്തേ തന്നെ ദുബൈയില്‍ എത്തിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടക്കമുള്ള മറ്റ് ടീമുകള്‍ ഉടൻ തന്നെ യുഎഇയിലെത്തും.
Keywords: Dubai, News, Sports, Cricket, Chennai Super Kings, Mumbai Indians, Delhi, Mahendra Singh Dhoni, IPL-Auction-2021, Australia, IPL 2021: CSK begin preparation for second leg at the ICC Academy in Dubai.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment