സര്‍കാര്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ പിഴിഞ്ഞ് ഭരണം നടത്തുകയാണെന്ന് എ അബ്ദുർ റഹ്‌മാൻ; 'ആവശ്യമായ വാക്‌സിനുകള്‍ നൽകാതെ സെർടിഫികെറ്റുള്ളവര്‍ക്ക് മാത്രമേ പുറത്തിറങ്ങുവാന്‍ പാടുള്ളൂവെന്ന് പറയുന്നു'

കാസര്‍കോട്: (www.kasargodvartha.com 06.08.2021) സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍കാര്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ പിഴിഞ്ഞ് ഭരണം നടത്തുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ പറഞ്ഞു. കോവിഡ് വ്യാപനം തടയാണെന്ന പേരില്‍ സര്‍കാര്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയാണ്.

  
Kasaragod, Kerala, News, Government, Police, LDF, Top-Headlines, Muslim-league, Secretary, STU-Abdul-Rahman, State, Pinarayi-Vijayan, Political party, Vaccinations, COVID-19, Lockdown, Fine, A Abdur Rahman says government using police to fine from people.



സംസ്ഥാനത്ത് നടക്കുന്ന പൊലിസിന്റെ മുഴുവൻ അതിക്രമങ്ങള്‍ക്കും കൊള്ളയ്ക്കും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുകയാണ്. മാസ്‌ക് ധരിക്കാത്തവരെ പിടിക്കൂടാനെന്ന പേരില്‍ കെ എ പിക്കാരെയും റിസർവ് പൊലിസ് സേന അംഗങ്ങളെയും ചുമതലപ്പെടുത്തി പാര്‍ടി ഓഫീസുകളില്‍ പോലും കയറ്റി മാസ്‌ക് തേടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ മേല്‍ അനാവശ്യമായി പിഴചുമത്തി സര്‍കാറിനു വേണ്ടി ധനസമാഹരണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥമാരായും, മനുഷ്യത്വപരമായി പെരുമാറി ജനങ്ങളെ വലിയതോതില്‍ ദ്രോഹിക്കാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ കഴിവ് കെട്ടവരായി മാറുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.

വാക്‌സിന്‍ ചലെഞ്ച് നടത്തി ഇഷ്ടം പോലെ പണം സമാഹരിക്കുകയും ലഭിച്ച പണം മുഴൂവന്‍ ധൂര്‍ത്തടിക്കാൻ വകമാറ്റി ചിലവഴിക്കുകയും ചെയ്യുന്ന സര്‍കാര്‍ കോവിഡിന്റെ പേര് പറഞ്ഞ് പൊലിസിനെ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പിഴ ചുമത്തി പണം സമാഹരിക്കുകയാണ്. കോവിഡ് എന്ന മഹാമാരിയുടെ നിര്‍ദയമായ ആക്രമത്തില്‍ പെട്ട് നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കുന്നതിന് പകരം സത്യവാങ്മൂലം കൈയ്യില്‍ വച്ചില്ല എന്ന കാരണം ചുമത്തിയും പശുവിന് പുല്ല് ചെത്താന്‍ പോകുന്നവനെയും ആശുപത്രിയിലുള്ള ഭാര്യക്ക് കഞ്ഞിയുമായി പോകുന്നവനേയും തടഞ്ഞ് നിര്‍ത്തി അവന്റെ അജ്ഞതയെ മുതലെടുത്ത് പൊലീസിനെ ഉപയോഗിച്ച് പിഴ ചുമത്തി പണം ഈടാക്കുന്നു.

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തെ ദീർഘകാലം അടച്ചിട്ട സര്‍കാര്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷികളും നിയമസഭക്കകത്തും പുറത്തും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇളവ് നല്‍കുന്നുവെന്ന പേരില്‍ ജനങ്ങളെ വീട്ടിനുള്ളിൽ പൂട്ടിടാനുള്ള തീരുമാനങ്ങളാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഴുവനും ഇതുവരെ ആവശ്യമായ വാക്‌സിനുകള്‍ നല്‍കാന്‍ കഴിയാത്ത സര്‍കാര്‍ വാക്‌സിന്‍ സ്വീകരിച്ച സെർടിഫികെറ്റുള്ളവര്‍ക്ക് മാത്രമേ പുറത്തിറങ്ങുവാന്‍ പാടുള്ളൂവെന്ന് പറയുന്നത് കൊടിയ പീഡനവും വഞ്ചനയുമാണ്.

ജനങ്ങളുടെ ക്ഷമയും പ്രതികരണവും പരീക്ഷിച്ചു കൊണ്ടാണ് സര്‍കാര്‍ അതിക്രൂരമായ ജനദ്രോഹ നടപടികള്‍ അടിച്ചേല്‍പിക്കുന്നത്. കോവിഡിന്റെ മറവില്‍ പൊലീസ് നടത്തുന്ന അതിക്രമവും പൊലീസ് രാജും അവസാനിപ്പിക്കാന്‍ സര്‍കാര്‍ തയ്യാറാകണമെന്നും എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

KEywords: Kasaragod, Kerala, News, Government, Police, LDF, Top-Headlines, Muslim-league, Secretary, STU-Abdul-Rahman, State, Pinarayi-Vijayan, Political party, Vaccinations, COVID-19, Lockdown, Fine, A Abdur Rahman says government using police to fine from people.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?