കർണാടക കോവിഡ് ആർ ടി പി സി ആർ സെർടിഫികെറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് ജനം തലപ്പാടി അതിർത്തി ഉപരോധിക്കുന്നു
തലപ്പാടി: (www.kasargodvartha.com 02.08.2021) കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് ആർ ടി പി സി ആർ സെർടിഫികെറ്റ് നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് ജനങ്ങൾ തലപ്പാടി അതിർത്തി ഉപരോധിക്കുന്നു.
Powered by Info News For You
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പൊതുജനങ്ങൾ ഒറ്റക്കെട്ടായി തലപ്പാടി അതിർത്തി ഉപരോധിക്കാൻ തുടങ്ങിയത്. കർണാടകയിൽ നിന്നും വരുന്ന വാഹനങ്ങളും അവിടേക്ക് പോകുന്ന വാഹനങ്ങളും തടയുന്നുണ്ട്.
കർണാടക - കേരള പൊലീസ് സംഘങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉപരോധം നടത്തുന്നവരെ നീക്കാൻ ഇതുവരെ നടപടിയൊന്നും തുടങ്ങിയിട്ടില്ല. ആംബുലൻസുകളെ മാത്രം കടത്തിവിടുന്നുണ്ട്.
കർണാടക - കേരള പൊലീസ് സംഘങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്ത് നിന്നും ഉപരോധം നടത്തുന്നവരെ നീക്കാൻ ഇതുവരെ നടപടിയൊന്നും തുടങ്ങിയിട്ടില്ല. ആംബുലൻസുകളെ മാത്രം കടത്തിവിടുന്നുണ്ട്.
തിങ്കളാഴ്ച പുലർചെ മുതൽ തലപ്പാടി അടക്കമുള്ള ഏഴ് അതിർത്തികളും അടച്ച കർണാടക പൊലീസ്, 72 മണിക്കൂർ മുമ്പെങ്കിലും എടുത്ത ആർ ടി പി സി ആർ സെർടിഫികെറ്റ് ഉള്ളവരെ മാത്രമാണ് കടത്തിവിടുന്നത്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പോലും സെർടിഫികെറ്റില്ലാതെ കർണാടകയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികൾ, ജോലിക്കാർ, കൂലി തൊഴിലാളികൾ, ആശുപത്രികളിലേക്ക് പോകുന്ന രോഗികൾ ഉൾപെടെയുള്ളവർ പുതിയ തീരുമാനം കാരണം വലയുകയാണ്.

Keywords: Kerala, Top-Headlines, News, Karnataka, Kasaragod, Thalappady, Protest, COVID-19, Certificates, Police, Mangalore, Students, RTPCR, Vaccine, People block Talapady border to protest against strict control of Karnataka.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment