കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് റാങ്കുകൾ വാരിക്കൂട്ടി പെൺ തിളക്കം; കാസർകോടിന് അഭിമാനം

കാസർകോട്: (www.kasargodvartha.com 07.08.2021) കണ്ണൂർ യൂനിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി പരീക്ഷകളിൽ റാങ്കുകൾ വാരിക്കൂട്ടി കാസർകോട്ടെ പെൺകുട്ടികൾ നാടിന് അഭിമാനമായി മാറി. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ കോളജുകൾ അടഞ്ഞുകിടന്ന സമയത്ത് ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്തി സ്വയം പഠിച്ചാണ് വിദ്യാർഥികൾ ഉന്നത വിജയം നേടിയത്.

Girls secured ranks in various degree examinations of Kannur University


ബി എ മലയാളം പരീക്ഷയിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ദേവിക ഗംഗൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. പയ്യന്നൂർ ഗവ. കോളജിലെ വിദ്യാർഥിയായിരുന്നു. 93.88 ശതമാനം മാർകോടെയാണ് റാങ്ക് സ്വന്തമാക്കിയത്. ഗംഗാധരൻ - ലിഷ ദമ്പതികളുടെ ഏക മകളാണ്. കാഞ്ഞങ്ങാട് സി എം എ കോളജിൽ നിന്ന് എസ് എസ് എൽ സിയും ഹൊസ്ദുർഗ് ഹയർ സെകൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടൂവും പൂർത്തിയാക്കിയത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു.

ബി എ അറബിക് പരീക്ഷയിൽ ഉളിയത്തടുക്കയിലെ മഹ്‌റുന്നീസ ഒന്നാം റാങ്ക് സ്വന്തമാക്കി. കാസർകോട് ഗവ. കോളജിൽ നിന്ന് 95 ശതമാനം മാർകോടെയായിരുന്നു നേട്ടം. മുജീബുർ റഹ്‌മാൻ - ഖദീജ ദമ്പതികളുടെ മകളാണ്. നെല്ലിക്കുന്ന് ഗേൾസ് സ്‌കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി എസ് എസ് എൽ  സിയും നായന്മാർമൂല തൻബീഹുൽ ഇസ്ലാം സ്‌കൂളിൽ നിന്ന് അഞ്ച് എ പ്ലസും ഒരു എ യും നേടി പ്ലസ് ടൂവും പൂർത്തിയാക്കി.

കോളിയടുക്കം സഅദിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് മികച്ച നേട്ടമാണ് റാങ്കിൽ സ്വന്തമാക്കിയത്. അപർണ കെ വിൽസൺ ബി എസ് സി ബയോടെക്‌നോളജിയിൽ ഒന്നാം റാങ്കും, അസ്‌ന ശിറിൻ ബി എസ് സി കമ്പ്യൂടർ സയൻസിൽ രണ്ടാം റാങ്കും അംറ അബ്ദുൽ ഹമീദ് ബി സി എയിൽ മൂന്നാം റാങ്കും നേടി അഭിമാന വിജയം നേടി. വിദ്യാർഥികളെ മാനജ്‌മെന്റ് അവരുടെ വീടുകളിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.

ബി എ അഫ്‌സലുല്‍ ഉലമ പരീക്ഷയിലും സഅദിയ്യ അറബിക് കോളജ് നേട്ടം കൊയ്തു. അഫ്ര 94.48% മാര്‍ക് നേടി രണ്ടാം റാങ്കും ആബിദ 92.75% മാര്‍ക് നേടി നാലാം റാങ്കും കരസ്ഥാമാക്കി. തെക്കില്‍ അബ്ദുർ റഹ്‌മാൻ - ആഇശ ദമ്പതികളുടെ മകളാണ് അഫ്ര. മധൂരിലെ പരേതനായ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ - ഖദീജ ദമ്പതികളുടെ മകളാണ് ആബിദ. 

ഇവർക്ക് പുറമെ ഈ വർഷം മറ്റു വിവിധ വിഷയങ്ങളിലും കാസർകോട്ട് നിന്ന് അനവധി പേർ റാങ്കുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

Keywords: Kerala, Kasaragod, News, Kannur University, Girl, Rank, College, Students,  Girls secured ranks in various degree examinations of Kannur University.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?