മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചെന്ന കേസിൽ ബാങ്ക് അപ്രൈസര്‍ കൂടി പിടിയിലായതോടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

ഉദുമ: (www.kasargodvartha.com 22.08.2021) മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചെന്ന കേസിൽ ബാങ്ക് അപ്രൈസര്‍ കൂടി അറസ്റ്റിലായതോടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. ഡി വൈ എസ് പി, എ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.

  
Kasaragod, Kerala, News, Top-Headlines, Bank, Police, Investigation, Crime branch, Case, Nileshwaram, Melparamb, Remand, Gold, Bekal, Bank fraud case; Police to question more people.



ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞികൃഷ്‌ണനെ (65) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 15 ദിവസത്തേക്ക് റിമാൻഡിലാണ് പ്രതിയിപ്പോൾ. കേസിലെ മുഖ്യപ്രതിയായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈർ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ കേസിലെ മറ്റുപ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇൻഡ്യൻ ഓവർസീസ് ബാങ്കിന്‍റെ ഉദുമ ശാഖയിൽ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ്‌ നടന്നതായി ബാങ്ക്‌ മാനജർ റിജുവാണ് പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സുഹൈർ മൂന്ന് തവണയും തുടർന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അകൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. തിരൂര്‍ പൊന്ന് എന്നറിയപ്പെടുന്ന ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവർ പണയംവെച്ചതെന്ന് പൊലീസ് അറിയിച്ചിരുന്നു.

കുഞ്ഞികൃഷ്‌ണന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്‌തമാക്കുന്നു. പ്രതികള്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് കുഞ്ഞികൃഷ്ണനും വായ്പയായി ഒരു പങ്ക് നൽകിയിരുന്നതായാണ് വിവരം. സംഭവത്തിൽ കൂടുതൽ ബാങ്ക് ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ബാങ്ക് മാനജരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബേക്കൽ പൊലിസുമായി സഹകരിച്ചാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Bank, Police, Investigation, Crime branch,  Case, Nileshwaram, Melparamb, Remand, Gold, Bekal, Bank fraud case; Police to question more people.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?