അതിർത്തിയിൽ കുഴിയെടുത്തും കർണാടക; ഓരോ വ്യക്തിയെയും പരിശോധിക്കുന്നത് അസാധ്യമെന്ന് വാദം

തലപ്പാടി: (www.kasargodvartha.com 06.08.2021) അതിർത്തിയിൽ പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിൽ മറ്റുവഴികളിലൂടെ കേരളത്തിൽ നിന്ന് പ്രവേശിക്കുന്നത് തടയാൻ കർണാടക പൊലീസ് കുഴിയെടുക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇത്തരമൊരു നീക്കം നടന്നപ്പോൾ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ഇടപെട്ട് തടഞ്ഞിരുന്നു.

കേരളത്തിൽ നിന്നുള്ള ഗതാഗതം തടയുന്നതിന് കർണാടകയുടെ അധികാരപരിധിയിലുള്ള റോഡുകളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജെ സി ബി ഉപയോഗിച്ച് റോഡുകളിൽ കുഴിയെടുത്തതായി കർണാടകയിലെ മാധ്യമങ്ങൾ റിപോർട് ചെയ്‌തു.

Kasaragod, Kerala, News, Thalappady, Police, Karnataka, UDF, JCB, Media worker, Report, Road, COVID-19, Vaccinations, Test, Lockdown, Top-Headlines, Karnataka Police digs roads in Kerala border.

 
'അതിർത്തി കടക്കുന്ന ഓരോ വ്യക്തിയെയും പരിശോധിക്കുന്നത് അസാധ്യമാണ്. അതിനാൽ, ദക്ഷിണ കന്നഡയിൽ കോവിഡ് കേസുകൾകൂടുതലായതിനാൽ, തൽക്കാലം കേരളത്തിൽ നിന്നുള്ള ഗതാഗതം തടയുന്നതിനാണ് ഞങ്ങൾ ഈ ആശയം കൊണ്ടുവന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥാൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.

ജനസംഖ്യ കൂടുതലുള്ള ബെംഗളൂറിനെ അപേക്ഷിച്ച് ദക്ഷിണ കന്നഡയിലെ കോവിഡ് കേസുകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കർണാടക അധികൃതർ പറയുന്നത്. ഇതിന് പ്രധാന കാരണം കേരളമാണെന്നാണ് കർണാടകയുടെ വാദം. ഇത്തരമൊരു സാഹചര്യത്തിലാണ് അതിർത്തിയിൽ പരിശോധനകൾ കർശനമാക്കിയത്.

Keywords: Kasaragod, Kerala, News, Thalappady, Police, Karnataka, UDF, JCB, Media worker, Report, Road, COVID-19, Vaccinations, Test, Lockdown, Top-Headlines, Karnataka Police digs roads in Kerala border.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?