വാഹനാപകടത്തില്‍ പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്ന തെരുവുനായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍


ദേവികുളം: (www.kvartha.com 09.08.2021) വാഹനാപകടത്തില്‍ പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്ന തെരുവുനായയ്ക്ക് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥര്‍. അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയരികില്‍ കിടന്നിരുന്ന നായയെയാണ് പൊലീസുകാര്‍ സംരക്ഷിച്ചത്. ദേവികുളം പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് നായയെ അവശനിലയില്‍ കണ്ടെത്തിയത്. 

News, Kerala, State, Idukki, Accident, Injured, Animals, Dog, Police, Help, Treatment, Police Station, Police officers saves stray dog injured in accident in Devikulam


ശനിയാഴ്ച പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് നായയെ കണ്ടെത്തുമ്പോള്‍ ഇരുകാലിനും നടുവിനും പരിക്കേറ്റ് അനങ്ങാനാവാത്ത നിലയിലായിരുന്നു. നായയെ ക്വാര്‍ടേഴ്‌സിലേക്ക് എത്തിച്ച് പൊലീസുകാര്‍ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച ദേവികുളത്ത് നിന്ന് ഡോക്ടറെത്തി നായയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു. 

നിലവില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നായ. പൊലീസ് ഉദ്യോഗസ്ഥരാണ് നായയെ സംരക്ഷിക്കുന്നത്. സി പി ഒമാരായ സുയിന്ദ് സുനില്‍കുമാര്‍, അഖില്‍ നാഥ്, ടി എസ് ബിപിന്‍, അമല്‍ പി എസ്, മൃഗസ്‌നേഹിയായ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷപ്പെടുത്തിയത്. 

Keywords: News, Kerala, State, Idukki, Accident, Injured, Animals, Dog, Police, Help, Treatment, Police Station, Police officers saves stray dog injured in accident in Devikulam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?