തന്റെ മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് രാഹുല്‍ഗാന്ധി; അര്‍ഹരായത് നാലായിരത്തോളം പേര്‍
വയനാട്: (www.kvartha.com 20.08.2021) തന്റെ മണ്ഡലത്തിലെ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി എംപി. കോവിഡ് കാലത്തും മികച്ച സേവനം കാഴ്ചവച്ച ജോലിക്കാരെന്ന നിലയ്ക്കാണ് ഇവരെ സമ്മാനത്തിന് പരിഗണിച്ചത്. മണ്ഡലപരിധിയിലെ നാലായിരത്തോളം അങ്കണവാടി ജീവനക്കാര്‍ക്കാണ് എം പിയുടെ സമ്മാനം ലഭിച്ചത്. 1836 അങ്കണവാടികളിലെ വര്‍കര്‍മാരും ഹെല്‍പെര്‍മാരും അടക്കമുളള ജീവനക്കാര്‍ക്കാണ് ഓണക്കോടി ലഭിച്ചത്.
ഓണക്കോടിയുടെ വയനാട് പാര്‍ലമെന്റ്തല വിതരണോദ്ഘാടനം എ പി അനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ ആശ വര്‍കര്‍മാര്‍ക്കും പാലിയേറ്റീവ് നഴ്‌സുമാര്‍ക്കുമായിരുന്നു രാഹുല്‍ ഓണസമ്മാനം നല്‍കിയത്.
Keywords: Rahul Gandhi presents Onam gift to Anganwadi workers in his constituency, Wayanad, News, Politics, Rahul Gandhi, ONAM-2021, Kerala.
Powered by Info News For You

Comments
Post a Comment