മെസി, മെസി എന്നു വിളിച്ചലറി, കാൻ ഐ ഹാവ് എന്ന് വിഷ് ചെയ്തു; തൊട്ടടുത്ത മുറിയിൽ ഇതിഹാസതാരത്തെ കണ്ട അമ്പരപ്പിൽ മലയാളി
തൃശൂർ: (www.kvartha.com 13.08.2021) നമ്മൾ താമസിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയിൽ ഫുട്ബോൾ ഇതിഹാസം മെസിയെ കണ്ടാലോ? അതും അപ്രതീക്ഷിതമായി. എന്നാൽ അങ്ങനെ സംഭവിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ അനസിന്.
തളിക്കുളം പോക്കാക്കില്ലത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അനസ് പാരിസിലെ ഹോടെൽ മുറിയിൽ തൊട്ടടുത്ത മുറിയിലാണ് സാക്ഷാൽ ലയണൽ സിയെ കണ്ടത്.
ഷെയ്ഖ് തമീമിന്റെ സഹോദരന്റെ സഹായിയായി 10 വർഷമായി അനസ് ഖത്വറിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം രണ്ടാഴ്ചത്തെ യൂറോപ്യൻ സഞ്ചാരത്തിലാണ് അനസും. ഈ യാത്രയ്ക്കിടയിലാണ് പാരിസിലെ റോയൽ മെൻക്യു ഹോടെലിൽ മുറിയെടുത്തത്.
‘ഹോടെലിന്റെ അഞ്ചാം നിലയിലെ മുറിയിൽ ഞാനും താനൂർ സ്വദേശി സമീറും താമസിക്കുന്നു. ബാഴ്സലോണ ക്ലബ് വിട്ട മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്നതിനാൽ പാരീസിലെത്തുന്നു. മെസി ഹോടെലിലെത്തുന്ന വിവരം രാവിലെ ഹോടെൽ ജീവനക്കാർ പറഞ്ഞാണ് അറിയുന്നത്, അനസ് പറഞ്ഞു.

രാത്രി 8 ന് മെസി എത്തുമെന്നാണ് അറിഞ്ഞത്. വൈകിട്ട് 4 മുതൽ ഹോടെലിനു മുൻവശം ആരാധകരെക്കൊണ്ടു നിറഞ്ഞു. 3 മണിക്കൂറിലേറെ ഞങ്ങളും താഴെ ഇറങ്ങി നിന്നു. മെസി ഹോടെലിലേക്ക് വന്നു കയറി. അടുത്തു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു മോഹിച്ചെങ്കിലും നടക്കില്ലെന്ന് അറിയാവുന്നതിനാൽ മുറിയിലേക്ക് തന്നെ മടങ്ങിയെന്നും അനസ് പറഞ്ഞു.
എന്നാൽ അരമണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് വലിയ ആരവം കേട്ടു. മെസി മടങ്ങിപ്പോവുകയാണെന്ന് കരുതി ബാൽകണിയിൽ ഇറങ്ങിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. മെസി അതാ തൊട്ടടുത്ത മുറിയുടെ ബാൽകണിയിൽ നിന്നു താഴേക്ക് നോക്കി കൈ വീശുന്നു. ഒപ്പം മകൻ തിയാഗോ അടക്കമുള്ള കുടുംബാംഗങ്ങളും.
മെസി, മെസി എന്നു വിളിച്ചലറി. കാൻ ഐ ഹാവ്... എ വിഷ് എന്നു ചോദിച്ചു. മെസിയുടെ മകൻ തിയാഗോ എന്റെ വിളി കേട്ട് മെസിയെ വിളിച്ചു കാണിച്ചു. മെസി ചിരിച്ചു കൈ വീശിയ ശേഷം ഒരു ‘തംസ് അപ്’ കാണിച്ചുവെന്നും അനസ് പറഞ്ഞു.
Keywords: News, Thrissur, Kerala, State, Lionel Messi, Football, Viral, Video, Social Media, Lionel Messi in Paris, Two Malayali fans, Two Malayali fans met Lionel Messi in Paris.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment