ബാട്‌സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ യുവ ദമ്പതികള്‍ മരിച്ചു

തൃശ്ശൂര്‍: (www.kasargodvartha.com 16.08.2021)  ദക്ഷിണാഫ്രികന്‍ രാജ്യമായ ബാട്‌സ്വാനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ യുവ ദമ്പതികള്‍ മരിച്ചു. വല്ലച്ചിറ സ്വദേശികളായ ദീപക് (29), ഭാര്യ ഗായത്രി (25) എന്നിവരാണ് മരിച്ചത്. ബാട്‌സ്വാനയിലെ ഗാബറോണേയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. 

സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങവേ ഹൈവേയില്‍ സിഗ്‌നല്‍ കാത്തുനില്‍ക്കുന്ന ഇവരുടെ വാഹനത്തില്‍ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ജനുവരിയിലാണ് ഇരുവരും ബാട്‌സ്വാനയില്‍ എത്തിയത്. 

News, Kerala, State, Thrissur, Death, Accident, Accidental Death, Top-Headlines, Couple from Thrissur died in a car accident in Botswana

വല്ലിച്ചിറ മേഖലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട. അധ്യാപിക സുശീലയുടെയും മകനായ ദീപക് ബാട്‌സ്വാനയിലെ സ്വകാര്യ കമ്പനിയില്‍ ചാര്‍ടേര്‍ഡ് അകൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. എടക്കളത്തൂര്‍ പുത്തന്‍ പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളായ ഗായത്രി ആയുര്‍വ്വേദ ഡോക്ടറാണ്. സംസ്‌കാരം പിന്നീട് നടക്കും. 

Keywords: News, Kerala, State, Thrissur, Death, Accident, Accidental Death, Top-Headlines, Couple from Thrissur died in a car accident in Botswana



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?