സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കയറ്റി മാനദണ്ഡങ്ങൾ പാലിക്കാതെ ഉല്ലാസയാത്ര നടത്തിയെന്ന് പരാതി; മീൻപിടുത്ത ബോട് പിടിച്ചെടുത്തു

നീലേശ്വരം: (www.kasargodvartha.com 27.08.2021) സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ കയറ്റി മാനദണ്ഡങ്ങൾ പാലിക്കാതെ ഉല്ലാസയാത്ര നടത്തിയെന്ന സംഭവത്തിൽ മീൻപിടുത്ത ബോട് തീരദേശ പൊലീസ് പിടിച്ചെടുത്തു. സീഫ്രണ്ട്സ്' എന്ന ബോടിനെയാണ് നീലേശ്വരം അഴിത്തല തീരദേശ പൊലീസ് എഎസ്ഐ വിവി സന്തോഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
< !- START disable copy paste -->
Kasaragod, News, Kerala, Nileshwaram, Boat, Police, Report, Top-Headlines, Complaint that violated rules; fishing boat seized.

പുഴയിലൂടെ അഴിത്തല അഴിമുഖം വരെയായിരുന്നു ബോടിൽ ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. തുടർനടപടികൾക്കായി ഫിഷറീസ്‌ വകുപ്പിന് റിപോർട് നൽകിയതായി പൊലീസ് അറിയിച്ചു.

സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് കുട്ടി, കെ രതീഷ്, തീരദേശ പൊലീസ് ബോട് ജീവനക്കാരായ വി കെ രേവന്ത്, വി പി രതീഷ്, പി പി ജിനീഷ്, കോസ്റ്റൽ വാർഡൻ എസ് വി ദിവീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod, News, Kerala, Nileshwaram, Boat, Police, Report, Top-Headlines, Complaint that violated rules; fishing boat seized.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?