ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്ല്യാണ്‍ സിങ് അന്തരിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 22.08.2021) മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ കല്ല്യാണ്‍ സിങ് അന്തരിച്ചു. 89 വയസായിരുന്നു.
അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സ് അധികൃതരാണ് ശനിയാഴ്ച രാത്രി മരണവിവരം അറിയിച്ചത്.
അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സ് അധികൃതരാണ് ശനിയാഴ്ച രാത്രി മരണവിവരം അറിയിച്ചത്.
കഴിഞ്ഞ മാസം 4 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. രണ്ട് തവണ യു പി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദുത്വ ആശയത്തിന്റെ ആശാനായിരുന്നു സിങ്. ബാബരി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ 6 ന് കല്ല്യാണ്‍ സിങായിരുന്നു യു പി മുഖ്യമന്ത്രി. രാജസ്ഥാന്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
Powered by Info News For You

Comments
Post a Comment