മീൻ ലോറി കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെമനാട്: (www.kasargodvartha.com 12.08.2021) മീൻ ലോറി കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർചെ ആറര മണിയോടെ ചെമ്മനാട് പാലത്തിലാണ് അപകടം നടന്നത്.
എറണാകുളം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. നോർത് പറവൂരിലെ കെ ടി തനീബും (32) മറ്റുരണ്ട്‍ പേരുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ലോറി പതിച്ചതിന് തൊട്ടടുത്ത് തന്നെ വീടുണ്ടായിരുന്നെങ്കിലും ലോറിയിലെ ബോക്സുകൾ വീടിന്റെ മതിലിന് മുന്നിൽ നിരയായി പതിച്ചതിനാൽ അപകടം ഒഴിവായി.
കൊച്ചിയിൽ നിന്ന് ഉള്ളാളിലേക്ക് പോവുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ട് ചെമ്മനാട് പാലത്തിന്റെ കൈവരികൾ തകർത്ത് കുഴിയിലേക്ക് പതിക്കുകയായിരുന്നു. 30 കിലോഗ്രാം ഭാരമുള്ള 300 ബോക്സുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ചില ബോക്സുകളിൽ മീൻ ഉണ്ടായിരുന്നു.
Keywords: Kasaragod, News, Kerala, Top-Headlines, Fish Lorry, Escaped, Chemnad, Ernakulam, House, Accident, Fish lorry overturns to pit; passengers escaped.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment