ഓൺലൈൻ ക്ലാസ് കഴിഞ്ഞപ്പോൾ അധ്യാപികയുടെ ഫോണിൽ വാട്സ് ആപ് ഇല്ല; പരാതികൊടുത്ത് കഴിഞ്ഞപ്പോൾ കുടുങ്ങിയത് വിദ്യാർഥിയും
കോഴിക്കോട്: (www.kvartha.com 11.08.2021) ഓൺലൈൻ ക്ലാസ് കഴിഞ്ഞപ്പോൾ അധ്യാപികയുടെ ഫോണിൽ വാട്സാപ് അകൗണ്ട് ഇല്ല. ഒടുവിൽ പരാതിയെ തുടർന്ന് കുടുങ്ങിയത് വിദ്യാർഥിയും. വിദ്യാർഥി സ്വന്തം ഫോണിലേക്കാണ് അധ്യാപികയുടെ വാട്സ്ആപ് മാറ്റിയത്. എന്നാൽ വിദ്യാർഥിയാണ് പ്രതിയെന്ന് കണ്ടത്തിയതോടെ അധ്യാപിക പരാതി പിൻവലിച്ചു.
ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെയാണ് സംഭവം. സ്ക്രീൻ ഷെയറിങ് ആപ് ഉപയോഗിച്ച് അധ്യാപികയുടെ മൊബൈൽ ഫോണിന്റെ സ്ക്രീൻ വിദ്യാർഥികൾക്ക് കാണുന്ന രീതിയിലാണ് ക്ലാസെടുത്തത്. അധ്യാപികയുടെ ഫോണിലേക്ക് വരുന്ന മെസേജ് നോടിഫികേഷനുകൾ സ്ക്രീനിന്റെ മുകളിൽ കാണുന്നുണ്ടായിരുന്നു. അതിനിടെയാണ് ഒരു വിദ്യാർഥി അധ്യാപികയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വന്തം ഫോണിൽ വാട്സാപ് അകൗണ്ട് തുറന്നത്.
മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്ക്രീനിന്റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്സാപ് ആരംഭിക്കുകയും ചെയ്ത്.

അധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫികേഷൻ നടത്താത്തതിനാൽ പാസ്‌വേഡ് ഉണ്ടായിരുന്നില്ല. എന്നാൽ അധ്യാപിക ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണ് സ്വന്തം ഫോണിൽ വാട്സാപ് പ്രവർത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. അധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിൻവലിക്കുകയും ചെയ്തു.
Keywords: News, Kozhikode, Kerala, State, Top-Headlines, Students, Education, Online, Study class, Whatsapp, Hackers, Social Media, Student hacks teacher WhatsApp account during online class.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment