ഡി സി സി പ്രസിഡണ്ട് പദവിയിലെത്തിയ പി കെ ഫൈസൽ പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു വന്ന നേതാവ്

പടന്ന: (www.kvartha com 29/08/2021) ഡി സി സി പ്രസിഡണ്ട് പദവിയിലെത്തിയ പി കെ ഫൈസൽ പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു വന്ന നേതാവാണ്. സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളും അവരുടെ പ്രശ്നങ്ങളും അടുത്തറിയുകയും അവരിൽ ആത്മവീര്യം പകരാന്‍ കഴിയുന്ന വ്യക്തികൂടിയാണ്.

പടന്ന എടച്ചാക്കൈ കൊക്കാല്‍ക്കടവ് സ്വദേശിയാണ് പി കെ ഫൈസല്‍. കെ പി സി സി നിര്‍വാഹക സമിതി അംഗവും ഡിസിസി വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ച പാരമ്പര്യമാണ് ഫൈസലിൻ്റെ കൈമുതൽ.


DCC President Kerala Kasaragod Padanna KSU District Congress PK Faisal incumbent DCC president, is rising leader among activists

കെ എസ് യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്. പരേതനായ ടി കെ സി മുഹമ്മദ് കുഞ്ഞി ഹാജി - പി കെ ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.

പടന്ന എംആര്‍ വൊകേഷനൻ ഹയര്‍സെകൻഡറി സ്‌കൂളില്‍ കെ എസ് യു യൂനിറ്റ് സെക്രടറി, കോളജ് പഠന കാലത്ത് കെ എസ് യു ഹൊസ്ദുര്‍ഗ് താലൂക് ജെനറല്‍ സെക്രട്ടറി. യൂത് കോണ്‍ഗ്രസ് പടന്ന മണ്ഡലം പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ബ്ലോക് ജെനറല്‍ സെക്രടറി, കോണ്‍ഗ്രസ് സേവാദള്‍ തൃക്കരിപ്പൂര്‍ ബ്ലോക് സെക്രടറി, ഡി സി സി ജെനറല്‍ സെക്രടറി, കെ പി സി സി നിര്‍വാഹക സമിതി അംഗം പദവികള്‍ വഹിച്ചിട്ടുണ്ട്.

രണ്ടുതവണ പടന്ന പഞ്ചായത്തംഗം, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ഹൊസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം, ജില്ലാ ടൂറിസം വികസന സൊസൈറ്റി ചെയര്‍മാന്‍, കേരള ഉറുദു അകാഡെമി അംഗം, ഹൊസ്ദുര്‍ഗ് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍, എന്നിങ്ങനെ സമസ്ത മേഖലകളിലും തൻ്റെ കൈയ്യൊപ്പ് ചാർത്തിയിരുന്നു.

കൊക്കാല്‍ക്കടവ് ഖിള്ര്‍ മസ്ജിദ് പരിപാലന കമിറ്റി പ്രസിഡന്റാണ്. ഒന്നിലേറെ തവണ എതിര്‍ രാഷ്ട്രീയക്കാരുടെ അക്രമത്തിനു വിധേയനായി. ഏറ്റവും ഒടുവില്‍ മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം വരെ നടന്നിരുന്നു. വലിയപറമ്പ് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ കെ വഹീദയാണ് ഭാര്യ. മുഹമ്മദ് ഫര്‍ഹബ്, ഫാമിദ ഫൈസല്‍ എന്നിവര്‍ മക്കളാണ്.

Keywords: DCC President Kerala Kasaragod Padanna KSU District Congress PK Faisal incumbent DCC president, is rising leader among activists.
 START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?