കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സിപിഎം; പാർടി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടിയെടുക്കും; 'വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുത്'
കാസർകോട്: (www.kasargodvartha.com 27.08.2021) കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമിറ്റി അംഗവുമായ ടി കെ രവിയെ ചില മാധ്യമങ്ങളും വലതുപക്ഷ രാഷ്‌ട്രീയക്കാരും ചേർന്ന് വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രടറിയേറ്റ്. കേന്ദ്ര കമിറ്റി അംഗം പി കരുണാകരനെയും മറ്റു ചില നേതാക്കളെയും ഇതിലേക്ക് വലിച്ചിഴക്കുന്നത് നീതികരിക്കാനാവില്ല. ജനഹൃദയങ്ങളിൽ ജീവിക്കുന്നവരാണ് ജില്ലയിലെ നേതൃത്വം. അവരെ ജനങ്ങൾക്കറിയാം. പാർടിക്ക് അവമതിപ്പുണ്ടാക്കുന്ന വ്യാജപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങരുത്.
സിപിഎമിന്റെ ഏത് ഘടകത്തിൽപെട്ടവരാണെങ്കിലും, അവർ ചെറിയ തെറ്റുകൾ ചെയ്‌താൽ പോലും നടപടിയുണ്ടാകും.
ടി കെ രവിക്കെതിരെ വരുന്ന പലതും പാർടി ചർച ചെയ്യാത്ത കാര്യങ്ങളാണ്. ചിലത് മുമ്പ് ചർച ചെയ്‌തു പരിഹരിച്ചതുമാണ്. അതൊക്കെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നവരുടെ താൽപര്യം മറ്റൊന്നാണെന്നും സെക്രടറിയേറ്റ് കുറ്റപ്പെടുത്തി.
Keywords: Kasaragod, News, Kerala, Karinthalam, Panchayath, CPM, Political party, CPM says that fake propaganda against Kinanoor Karinthalam panchayat president.
< !- START disable copy paste -->
Powered by Info News For You
എന്ത് അപവാദകഥകളും പൊടിപ്പും തൊങ്ങലും വച്ചു പടച്ചുവിടുന്നത് ചില മാധ്യമങ്ങൾക്ക് ഹരമാണ്. പാർടിയെ സ്‌നേഹിക്കുന്ന ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുക മാത്രമാണ് ലക്ഷ്യം. വസ്‌തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടാൻ ചില പാർടി വിരുദ്ധരെ കൂട്ടുപിടിക്കുന്നത് ഗൗരവതരമാണ്. ഇത്തരമാളുകൾക്കെതിരെയും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിയെടുക്കും.
സിപിഎമിന്റെ ഏത് ഘടകത്തിൽപെട്ടവരാണെങ്കിലും, അവർ ചെറിയ തെറ്റുകൾ ചെയ്‌താൽ പോലും നടപടിയുണ്ടാകും.
ടി കെ രവിക്കെതിരെ വരുന്ന പലതും പാർടി ചർച ചെയ്യാത്ത കാര്യങ്ങളാണ്. ചിലത് മുമ്പ് ചർച ചെയ്‌തു പരിഹരിച്ചതുമാണ്. അതൊക്കെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നവരുടെ താൽപര്യം മറ്റൊന്നാണെന്നും സെക്രടറിയേറ്റ് കുറ്റപ്പെടുത്തി.
Keywords: Kasaragod, News, Kerala, Karinthalam, Panchayath, CPM, Political party, CPM says that fake propaganda against Kinanoor Karinthalam panchayat president.
Powered by Info News For You

Comments
Post a Comment