സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയ്‌ക്ക് ഇൻഡ്യൻ പ്രതിരോധ സേനയുടെ ആദരം

പുനെ: (www.kvartha.com 21.08.2021) ടോക്യോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ഇൻഡ്യൻ പ്രതിരോധ സേനയുടെ ആദരം. പുനെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും.

തിങ്കളാഴ്ച നടക്കുന്ന ചടങ്ങിലായിരിക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. ചടങ്ങിൽ ടോക്യോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇൻഡ്യൻ ആർമിയിലെ 16 താരങ്ങളെ ആദരിക്കും.

News, Pune, Tokyo-Olympics-2021, Tokyo, Sports, India, National, Neeraj Chopra, Olympic gold medalist,

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ ഇൻഡ്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്യോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.

Keywords: News, Pune, Tokyo-Olympics-2021, Tokyo, Sports, India, National, Neeraj Chopra, Olympic gold medalist, Stadium at Pune’s Army Sports Institute to be named after Olympic gold medalist Neeraj Chopra.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?