അമ്മയും കുഞ്ഞും ആശുപത്രിയിൽ വൈദ്യുതീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.08.2021) പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതീകരണ പ്രവൃത്തികൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ പ്രവൃത്തിയാണ് ശേഷിക്കുന്നത്. ഇതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ട്രാൻസ്ഫോർമർ സെപ്റ്റംബർ 20നകം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Kasaragod, News, Kerala, Kanhangad, Hospital, Tender, Transformer, Top-Headlines, District administration said that electrification work of mother and child hospital will be completed soon.


ഇതിനായി 1.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആശുപത്രിയിലെ.പ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രണ് വീർ ചന്ദ് എന്നിവർ നേരിട്ടെത്തി വിലയിരുത്തി. സെപ്റ്റംബർ അവസാനത്തോടെ ആശുപത്രി പ്രവർത്തനമാരംഭിക്കാൻ കഴിയും വിധം പ്രവൃത്തികൾ പൂർത്തിയാക്കാൻ നിർദേശം നൽകി. 

ജില്ലാ മെഡികൽ ഓഫീസർ (ആരോഗ്യം) ഡോ. കെ ആർ രാജൻ, ഡെപ്യൂടി ഡി എം ഒ ഡോ. എ ടി മനോജ്, ഡെപ്യൂടി സൂപ്രണ്ട് ഡോ. ചന്ദ്രമോഹൻ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു.

Keywords: Kasaragod, News, Kerala, Kanhangad, Hospital, Tender, Transformer, Top-Headlines, District administration said that electrification work of mother and child hospital will be completed soon.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?