യുവാവിനെ ലോറിയില്‍ കെട്ടിവലിച്ചെന്ന സംഭവം; വിചിത്ര നടപടിയുമായി ഭരണകൂടം
മധ്യപ്രദേശ്: (www.kvartha.com 30.08.2021) നീമച് ജില്ലയിലെ ജെട്‌ലിയയില്‍ പട്ടാപകല്‍ യുവാവിനെ ലോറിയുടെ പിറകിൽ വലിച്ചിഴച്ചു കൊന്നെന്ന സംഭവത്തില്‍ വിചിത്ര നടപടിയുമായി ഭരണകൂടം. കന്നയ്യലാല്‍ ഭീലിന്റെ മരണത്തിലെ മുഖ്യപ്രതിയുടെ വീട് തദ്ദേശ ഭരണകൂടം പൊളിച്ചു നീക്കി. മഹേന്ദ്ര ഗുര്‍ജാര്‍ എന്ന വ്യക്തിയുടെ വീടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
Powered by Info News For You
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വ്യാഴാഴ്ച പാലുമായി റോഡിലൂടെ സഞ്ചരിച്ച ഗുര്‍ജാറിന്റെ മോടോര്‍ സൈകിള്‍ കന്നയ്യലാലിന്റെ ദേഹത്ത് ഇടിക്കുകയും പാൽ റോഡിലേക്ക് മറിയുകയുമായിരുന്നു. ഇതോടെ യുവാവിന്റെ നേര്‍ക്കുതിരിഞ്ഞ ഗുര്‍ജാര്‍ ആളെക്കൂട്ടി. പിന്നീട് കന്നയ്യലാല്‍ മോഷ്ടാവാണെന്നു പറഞ്ഞ് മര്‍ദിക്കുകയായിരുന്നു.
ശേഷം അയാളുടെ കാലില്‍ കയറുകെട്ടി ഒരു ചരക്കുലോറിയുടെ പിറകില്‍ കെട്ടി മീറ്ററുകളോളം നടുറോട്ടിലൂടെ വലിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പൊലീസ് സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്നും മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞുമാണ് പൊലീസിനെ വിവരമറിയിക്കുന്നത്.
പിന്നീട് പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിക്കുകയും ആശുപത്രിയില്‍ വച്ച് കന്നയ്യലാല്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമമുഖ്യയുടെ ഭര്‍ത്താവടക്കം എട്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
< !- START disable copy paste -->

Keywords: News, Police, Arrest, Road, Hospital, Case, MP administration demolishes houses of accused who tied up, dragged tribal man to death.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment