കൂടുതൽ ഭയം സചിനെയോ സേവാഗിനെയോ; തുറന്നുപറഞ്ഞ് മുത്തയ്യ മുരളീധരൻ

കൊളംബോ : ( www.kvartha.com 21.08.2021) ക്രികെറ്റ് ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സചിൻ തെൻഡുൽകറേക്കാൾ തനിക്ക് പേടി ഉണ്ടായിരുന്നത് സെവാഗിനെ ആയിരുന്നെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ പറഞ്ഞു. സചിൻ വളരെ മിടുക്കനായ ബാറ്റ്സ്മാൻ ആണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

News, India, Sports, Cricket, Sachin Tendulker, Srilanka, Player, West Indies, Colombo, More fear for Sachin or Sehwag; Muthiah Muraleedharan says.

ആധുനിക ക്രികെറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിശേഷിപ്പിക്കപ്പെടുന്നത് സചിൻ തെൻഡുൽകർ എന്നായിരിക്കും പൊതുവേയുള്ള ഉത്തരം. എന്നാൽ അങ്ങനെയല്ല, സചിനെക്കാൾ ഞാൻ കൂടുതൽ ഭയപ്പെട്ടിരുന്നത് ഏതു സമയവും വിസ്ഫോടകശേഷിയുള്ള വിരേന്ദർ സെവാഗിനെയായിരുന്നെന്ന് മുരളി തന്നെ പറയുന്നു.

'സചിൻ തൻ്റെ വികെറ്റ് സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകും. ഏത് പന്തും മനസിലാക്കുന്നതിലും മിടുക്കൻ. പക്ഷേ ഓഫ് സ്പിനിനെതിരെ സചിന് ചെറിയ ദൗർബല്യം ഉണ്ടായിരുന്നു. അതിനാൽ തന്നെ സചിനെ എനിക്ക് ഭയം ഉണ്ടായിരുന്നില്ല എന്നാൽ സേവാഗ് അങ്ങനെയല്ല അയാൾ മഹാ അപകടകാരി ആയിരുന്നു. സെവാഗിന് എപ്പോഴും ഡിപിൽ ഞാൻ ഫീൽഡർമാരെ നിർത്തുമായിരുന്നു കാരണം സെവാഗിൻ്റെ ദിവസം ഒരു ബൗളറും അയാൾക്ക് എതിരാളിയല്ല. അയാൾ ആക്രമിച്ചു കൊണ്ടേയിരിക്കും. ഡിഫൻസ് ഫീൽഡിങ് വിന്യസിച്ച അയാൾ പിഴവ് വരുത്താൻ കാത്തിരിക്കുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്' - മുരളി പറഞ്ഞു.

വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ ആയിരുന്നു പന്തെറിയാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ബാറ്റ്സ്മാൻ എന്നും മുരളി വ്യക്തമാക്കി.

Keywords: News, India, Sports, Cricket, Sachin Tendulker, Srilanka, Player, West Indies, Colombo, More fear for Sachin or Sehwag; Muthiah Muraleedharan says.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?