മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി
ഗാന്ധിനഗര്‍: (www.kvartha.com 26.08.2021) മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. കോട്ടയം പള്ളം കരുണാലയം വീട്ടില്‍ എം കെ അജിക്കാണ് (45) പരിക്കേറ്റത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
ഭാര്യയുടെ രക്ത പരിശോധനയ്ക്ക് ലാബിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെ ഗൈനക്കോളജി വിഭാഗത്തിന് സമീപത്തെ പൈപ്പില്‍ മുഖം കഴുകുന്നതിനിടെ ഹൈവെ പൊലീസ് സ്ഥലത്തെത്തി. ഇവര്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ടു.
മുഖം കഴുകിയപ്പോള്‍ മാസ്‌ക് മാറ്റിയതാണെന്ന് പറഞ്ഞെങ്കിലും നിയമം പഠിപ്പിക്കുകയാണോയെന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചതായി അജി പറയുന്നു. എന്തിനാണ് ഉപദ്രവിക്കുന്നതെന്ന് ചോദിച്ചെങ്കിലും ബലമായി പൊലീസ് വാഹനത്തില്‍ പിടിച്ചുകയറ്റി. വാഹനത്തില്‍ കയറ്റുന്നതിനിടെ ഡോറിനിടയില്‍ കാല്‍ കുടുങ്ങിയത് വകവെക്കാതെ പൊലീസ് ഡോര്‍ അടച്ചു.
കാല്‍ വേദനിച്ച് കരഞ്ഞെങ്കിലും ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായും മാസ്‌ക് ധരിക്കാത്തതിന് പിഴ അടക്കാന്‍ നിര്‍ദേശം നല്‍കി വിട്ടയക്കുകയും ചെയ്തതായി അജി പറയുന്നു. ഇടതുകാലിന് നീരും വേദനയും അനുഭവപ്പെട്ട് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി.
Keywords: News, Kerala, Police, Complaint, attack, Police, Treatment, Mask, Complaint that police attack on man for not wearing mask
Powered by Info News For You

Comments
Post a Comment