സാധനം വാങ്ങാനെത്തി കടയുടമയെ തന്ത്രപൂർവം കബളിപ്പിച്ച് പണം കവർന്നെന്ന് പരാതി; ഒരാൾ പിടിയിൽ; 'പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവ് കുറ്റിക്കാട്ടിൽ ഒളിച്ചു'

തൃക്കരിപ്പൂർ: (www.kasargodvartha.com 25.08.2021) കടയുടമയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന് പരാതി. സംഭവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. മാണിയാട്ടെ യു കെ രാഘവന്റെ കടയിൽ നിന്ന്‌ 6000 രൂപയുമായി യുവാവ് കടന്നു കളഞ്ഞെന്നാണ് പരാതി.

കടയുടമ പറയുന്നതിങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം കാറിലെത്തിയ യുവാവ് ചില സാധനങ്ങൾ ആവശ്യപ്പെട്ടു. ഇത് പൊതിയുന്നതിനിടയിൽ അടുത്ത കടയിൽ നിന്ന് കോഴി വാങ്ങാൻ 2000 രൂപയ്ക്ക് ചില്ലറ വേണമെന്ന് പറഞ്ഞു. പണം സൂക്ഷിച്ച പാത്രത്തിൽ നിന്ന് ചില്ലറ എടുക്കുന്നതിനിടെ വേണ്ടെന്നും കയ്യിലുണ്ടെന്നും യുവാവ് പറഞ്ഞു. അതിനിടയിൽ എതിർപ്പ് വകവെക്കാതെ അകത്ത് കടക്കുകയും പാനീയം എടുത്ത് കുടിക്കുകയും അടുത്ത കടയിൽ പോയി വരാമെന്ന് പറഞ്ഞു കാറിൽ പോവുകയും ചെയ്‌തു. പിന്നീട് പണം സൂക്ഷിച്ച പാത്രത്തിൽ നിന്ന് പണം നഷ്ടപ്പെട്ടതായി കാണുകയായിരുന്നു'
< !- START disable copy paste -->
Kasaragod, News, Kerala, Cheating, Shop, Bekal, Police, Chandera, Car, Cheruvathur, Top-Headlines, Cheating complaint against young man.

കടയ്ക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാറിന്റെ നമ്പർ തിരിച്ചറിയുകയും ഇയാൾ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവാണെന്നും മനസിലാക്കി. അതിനിടെ മൂന്നംഗ സംഘം മാണിയാട്ടെത്തി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ആ സമയത്ത് അവിടേക്ക് പൊലീസെത്തുകയും ഇവരെ ഉപയോഗിച്ച് പ്രതിയെ വിളിച്ചുവരുത്താനും അവരോട് ആവശ്യപ്പെട്ടതായി പൊലിസ് വ്യക്തമാക്കി.

എന്നാൽ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെത്തിയപ്പോൾ യുവാവിന് പന്തികേട് തോന്നുകയും അതേ തുടർന്ന് ചെറുവത്തൂർ ഭാഗത്തേക്ക് ഇയാൾ കാർ ഓടിച്ചുപോവുകയും പടന്നക്കാടെത്തിയപ്പോൾ കാറിൽ നിന്നിറങ്ങി കുറ്റിക്കാട്ടിൽ ഒളിച്ചെന്നും ഇവിടെ നിന്ന് തൊഴിലാളികളുടെ സഹായത്തോടെ പിടികൂടുകയും ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.




Keywords: Kasaragod, News, Kerala, Cheating, Shop, Bekal, Police, Chandera, Car, Cheruvathur, Top-Headlines, Cheating complaint against young man.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?