ലയണല്‍ മെസിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവന്റസ് വിടുന്നതായി റിപോര്‍ട്
മാഡ്രിഡ്: (www.kvartha.com 27.08.2021) ലയണല്‍ മെസിക്ക് പിന്നാലെ പോര്‍ചുഗല്‍ സൂപെര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ് മാറാനൊരുങ്ങുന്നതായി റിപോര്‍ടുകള്‍. ചുവട് മാറ്റം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്നാണ് സൂചന. സിറ്റിയുടെ പോര്‍ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നും റിപോര്‍ടുണ്ട്. അതേസമയം, കിലിയന്‍ എംബപെക്കായി റയല്‍ മാഡ്രിഡും രംഗത്തെത്തി.
ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പെടുത്താത്തതില്‍ റൊണാള്‍ഡോ അതൃപ്തനെന്ന് റിപോര്‍ടുണ്ടായിരുന്നു. 36കാരനായ റോണാള്‍ഡോയും യുവന്റസും തമ്മിലുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. നേരത്തെ പി എസ് ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയൊന്നും ഉണ്ടായില്ല.
റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച റൊണാള്‍ഡോ നിഷേധിച്ചിരുന്നു. 'റയലില്‍ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്'എന്നാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.
Keywords: News, World, International, Leonal Messi, Cristiano Ronaldo, Sports, Players, Football, Football Player, Reports: It’s over between Juventus and Cristiano RonaldoSo @DiMarzio on Sky Italia says it definitively: "It's OVER between Juventus and @Cristiano ."
— Gabriele Marcotti (@Marcotti) August 26, 2021
Powered by Info News For You

Comments
Post a Comment