ലോറിയും സ്‌കൂടെറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരിക്ക്
കുന്നംകുളം: (www.kvartha.com 25.08.2021) ലോറിയും സ്‌കൂടെറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ പൂങ്കുന്നം മുതുവീട്ടില്‍ വിശ്വംഭരന്റെ ഭാര്യ ഗീത(47) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മകന്‍ വിനീഷിനെ (25) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കുന്നംകുളം നഗരസഭ ഓഫിസിന് സമീപമായിരുന്നു അപകടം.
മകന്‍ വിനീഷ് ഓടിച്ചിരുന്ന സ്‌കൂടെറിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഗീത. വടക്കേക്കാടുള്ള ബന്ധുവിന്റ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂടെറില്‍ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ വീട്ടമ്മയുടെ ദേഹത്ത് ലോറി കയറിയിറങ്ങി. വീട്ടമ്മ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഇതിനിടെ ലോറിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ ഓടിക്കൂടിയവര്‍ തടഞ്ഞ് പൊലീസിന് കൈമാറി. തൃശൂര്‍ വെസ്റ്റ് ഫോര്‍ട് ആശുപത്രിയിലെ ഹൗസ് കീപിങ് ജീവനക്കാരിയാണ് ഗീത. മറ്റൊരു മകന്‍: വിജേഷ്.
Keywords: Kunnamkulam, News, Kerala, Accident, Death, Injured, Woman, hospital, Police, Lorry and scooter collide; Woman died
Powered by Info News For You

Comments
Post a Comment