കേരള അഡ്വെഞ്ച്വര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കര്‍ അന്തരിച്ചു; അനുശോചനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 20.08.2021) കേരള അഡ്വെഞ്ച്വര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ മനേഷ് ഭാസ്‌കര്‍(43) അന്തരിച്ചു. കോവിഡ് ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. എസ് എഫ് ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് സി ഭാസ്‌കരന്റെയും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ തുളസി ഭാസ്‌കരന്റെയും ഇളയ മകനാണ്. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രടെറി ദിനേഷ് ഭാസ്‌കര്‍ സഹോദരനാണ്.
നേരത്തെ മലബാര്‍ ടൂറിസം കോ ഓപറേറ്റീവ് ലിമിറ്റഡിന്റെ സിഇഒ ആയും മനേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.
Keywords: Kerala Adventure Tourism Promotion Society CEO Manesh Bhaskar passes away, Thiruvananthapuram, News, Dead, Obituary, Hospital, Treatment, Chief Minister, Pinarayi Vijayan, Kerala.
Powered by Info News For You

Comments
Post a Comment