എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കടകളും ഓഫിസുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു; ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം

കൊച്ചി: (www.kvartha.com 26.08.2021) എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കടകളും ഓഫിസുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ചെരിഞ്ഞു. ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം. നേരത്തെ മാസ് ഹോടെല്‍ പ്രവര്‍ത്തിച്ചിരുന്നതും കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്. എ കെ ആന്റണി ഉള്‍പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈ കെട്ടിടത്തില്‍ താമസിച്ചിട്ടുണ്ട്.

Building collapses near Ernakulam north railway station, Kochi, News, Building Collapse, Police, Hotel, Kerala

കെട്ടിടം ഏതു സമയവും പൊളിഞ്ഞു വീഴുമെന്ന നിലയിലാണുള്ളത്. സമീപത്തെ കെട്ടിടങ്ങള്‍ക്കും ഇത് ഭീഷണിയായിട്ടുണ്ട്. എട്ടിലധികം കടകളും മുകളില്‍ ഓഫിസുകളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. കാലപ്പഴക്കമാണ് കെട്ടിടം തകരാന്‍ കാരണമെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥരെത്തി ആളുകളെ ഒഴിപ്പിച്ച് കെട്ടിടത്തിലേക്കുള്ള പ്രവേശനം തടഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ശബ്ദംകേട്ട് താഴെയുള്ള കടകളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി നോക്കുമ്പോഴാണ് കെട്ടിടം ചെരിയുന്നത് കണ്ടത്. ഓഫിസുകള്‍ കുറച്ചു നാളായി പ്രവര്‍ത്തിച്ചിരുന്നില്ല. കെട്ടിടത്തിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മാറ്റുന്നതിനും സാധിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കെട്ടിടം പൊളിച്ചു നീക്കുന്നതിന് ഉള്‍പെടെയുള്ള നടപടികള്‍ വൈകാതെയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇതുവഴി റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുന്നതും തടഞ്ഞു. പകരം ചിറ്റൂര്‍ റോഡുവഴി റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത ഗേറ്റിലൂടെ അകത്തു പ്രവേശിക്കാവുന്നതാണ്. വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. പൊലീസ് എത്തി ആളുകളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നുണ്ട്.

Keywords: Building collapses near Ernakulam north railway station, Kochi, News, Building Collapse, Police, Hotel, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?