ചരിത്രത്തിലാദ്യമായി എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം

തിരുവനന്തപുരം: (www.kvartha.com 15.08.2021) ചരിത്രത്തിലാദ്യമായി എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം. 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ എകെജി സെന്ററില്‍ സംസ്ഥാന സെക്രടെറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ഇത് ആദ്യമായാണ് പാര്‍ടി ഓഫിസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. ദേശീയ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു. സിപിഎമിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു.

For the first time in history, CPM celebrated Independence Day by hoisting the national flag at the AKG Center, Thiruvananthapuram, News, Independence-Day-2021, Celebration, CPM, Politics, Kerala

സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും വിജയ രാഘവന്‍ പറഞ്ഞു.

Keywords: For the first time in history, CPM Celebrated Independence Day by hoisting the national flag at the AKG Center, Thiruvananthapuram, News, Independence-Day-2021, Celebration, CPM, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?