യുവതിയുടെ മോഷണം പോയ സ്വര്‍ണമാല യുവാവിന്റെ വയറ്റിലുള്ളതായി എക്സ്റേ റിപോർട്; കഴിച്ച മാംസത്തിന്റെ എല്ലിൻകഷ്ണമെന്ന് മോഷ്ടാവ്; ഒടുവിൽ 'തന്ത്രം' പുറത്തെടുത്ത് പൊലീസ്
ബെംഗളുറു: (www.kvartha.com 26.08.2021) ഒരു മാല മോഷണത്തിന്റെ ചുരുളഴിയിച്ച് ബെംഗളുറു പൊലീസ്. ഹേമ എന്ന സ്ത്രീയുടെ മാല വിജയ് എന്ന യുവാവ് മോഷ്ടിച്ചെന്നാണ് കേസ്. സെൻട്രൽ ബെംഗളൂറിൽ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മോഷണത്തിനിടെ പെട്ടന്നൊന്നും മാല വിട്ടു കൊടുക്കാൻ ഹേമ തയ്യാറായില്ലെന്നും ഇരുവരും കുറേനേരം പിടിവലി നടന്നതായും പറയുന്നു.
ഒടുവിൽ ഇയാൾ 70 പവന്റെ മാലയും എടുത്ത് ഓടാൻ ശ്രമിച്ചെങ്കിലും സ്ത്രീ നിലവിളിച്ചതിനാൽ ആൾക്കാർ ഓടിക്കൂടി യുവാവിനെ പിടികൂടി മർദിക്കുകയും ചെയ്‌തു. എന്നാൽ കയ്യിൽ മാലയുണ്ടായിരുന്നില്ല. ഇയാളെ കെആർ മാർകെറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പൊലീസിനും മാല കണ്ടെത്താനായില്ല. നാട്ടുകാരുടെ മർദനമേറ്റ് പരിക്കുള്ളതിനാൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഡോക്ടർമാർ വിജയുടെ എക്സ്-റേ എടുത്തപ്പോൾ വയറ്റിൽ സ്വർണമാല കുടുങ്ങിക്കിടക്കുന്നതായി കണ്ടു. എന്നാൽ അത് താൻ കഴിച്ച മാംസത്തിന്റെ എല്ലിൻ കഷ്ണം ആണെന്നായിരുന്നു യുവാവ് വാദിച്ചത്. യുവാവിനെ വയറിളക്കി വിസർജനം നടത്തുന്നതിനായി ഡോക്ടർമാർ മരുന്നും വാഴപ്പഴവും നൽകി. കാത്തിരിപ്പിനൊടുവിൽ യുവാവിന്റെ വയറ്റിൽ നിന്ന് വിസർജനത്തിലൂടെ സ്വർണ മാല പുറത്തെത്തിയെന്ന് പൊലീസ് അറിയിച്ചു.
Keywords: Bangalore, Man, Robbery, Gold, Top-Headlines, Police, Hospital, Doctor, Trending, Stolen gold chain found from young man's stomach.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment