കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണം; കോവിഡ് നിയന്ത്രണങ്ങളുമായി ലക്ഷ ദ്വീപ് ഭരണകൂടം


കൊച്ചി: (www.kvartha.com 13.08.2021) കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് നിവാസികളോട് ഭരണകൂടം നിര്‍ദേശിച്ചു. അടിയന്തിര ഘട്ടത്തില്‍ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം അവശ്യപ്പെടുന്നു. 

അടിയന്തര സാഹചര്യത്തില്‍ അല്ലാതെ ലക്ഷദ്വീപിലേക്ക് പോകുകയോ കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികള്‍ തിരിച്ചു വരികയോ ചെയ്യരുത്. രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ എടുത്തവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ദ്വീപിലേക്ക് വന്നാലും മൂന്ന് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണന്ന് ഭരണകൂടം വ്യക്തമാക്കുന്നു. 

News, Kerala, State, Kochi, COVID-19, Lakshadweep, Health, Travel, Passengers, Lakshadweep government said travel to Kerala should be avoided


ഒറ്റഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിര്‍ബന്ധിത ഹൗസ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമായിരിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 7 ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീന്‍ ഇരിക്കണം. 

നേരത്തെയും ഇത്തരം ചില നിയന്ത്രണങ്ങള്‍ ലക്ഷദ്വീപ് ഭരണകൂടം കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ വീണ്ടും കര്‍ശനമായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ കോവിഡിന്റെ അതിവ്യാപനം കണ്ട ലക്ഷദ്വീപില്‍ നിലവില്‍ 46 കോവിഡ് രോഗികള്‍ മാത്രമേയുള്ളൂവെന്നാണ് ലക്ഷദ്വീപ് കളക്ടര്‍ അറിയിക്കുന്നത്. ലക്ഷദ്വീപില്‍ നേരത്തെ കോവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

Keywords: News, Kerala, State, Kochi, COVID-19, Lakshadweep, Health, Travel, Passengers, Lakshadweep government said travel to Kerala should be avoided

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?