പാഴ് വസ്തുക്കളിൽ അത്ഭുതം തീർത്ത് എട്ടാം ക്ലാസുകാരി; വിസ്മയമായി അശ്വതി

ലത്വീഫ് ചെമ്മനാട്

പെരുമ്പള: (www.kasargodvartha.com 27.08.2021)
പാഴ് വസ്തുക്കളിൽ നിന്ന് വൈവിധ്യങ്ങളായ ശിൽപങ്ങൾ, പൂക്കൾ, മറ്റു കൗതുക വസ്തുക്കൾ ഉൾപെടെ തീർത്ത് വിസ്മയമാവുകയാണ് എട്ടാം ക്ലാസുകാരിയായ അശ്വതി. വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കളായ പ്ലാസ്റ്റിക്, മുട്ടയുടെ തോട്, തുണികൾ, നൂല്, ഈർകിൽ, കാർഡ് ബോർഡ്, പത്ര കടലാസുകൾ, കവുങ്ങിൻ പാള, പഴയ കുപ്പികൾ, സ്ട്രോ, ഈന്തപഴത്തിന്റെ കുരു, തുടങ്ങിയ സാധനങ്ങൾ കൊണ്ട് വീട് നിറയെ അലങ്കാര വസ്തുക്കൾ ഉണ്ടാക്കി വെച്ചിരിക്കുന്നു ഈ കൊച്ചു കലാകാരി.

Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

ആരുടേയും സഹായമില്ലാതെ തന്റെ മനസിൽ വിരിയുന്ന ഭാവനകളെ ശിൽപങ്ങളാക്കി മാറ്റാനുള്ള അശ്വതിയുടെ കഴിവ് ഏവരുടെയും മനം കവരുന്നു. വീട്ടിലെത്തുന്ന അതിഥികൾ വിസ്മയത്തോട് കൂടിയാണ്‌ സൃഷ്ടികൾ നോക്കികാണുന്നത്. ഇഷ്ടപ്പെട്ടത് ആരെങ്കിലും ചോദിച്ചാൽ ഒരു മടിയും കൂടാതെ നൽകാനും തയ്യാറാണ് ഈ പ്രതിഭ.

Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾ ചേർത്തുള്ള സൃഷ്ടിയും, ഈദ് മുബാറക് എന്ന മറ്റൊരു സൃഷ്ടിയും ഏറെ ആകർഷണീയമാണ്. വീടിന്റെ ചുമരുകളിൽ ഈന്തപഴ കുരു, ഈർകിൽ എന്നിവ കൊണ്ടുണ്ടാക്കിയ വസ്തുക്കളും ശ്രദ്ധയാകർഷിക്കുന്നു.

Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

ചെമ്മനാട് ഗവ. ഹയർ സെകൻഡറി സ്‌കൂളിലാണ് അശ്വതി പഠിക്കുന്നത്. ആദ്യകാല കമ്യൂണിസ്റ്റ്, കർഷക നേതാവായിരുന്ന അണിഞ്ഞ പി നാരായണൻ നായരുടെ മകൻ എം അച്യുതൻ - ജയകുമാരി ദമ്പതികളുടെ ഏക മകളാണ്.

Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

Keywords: Kasaragod, Kerala, News, Perumbala, Plastic, Top-Headlines, Chemnad, School, House, Handicrafts, Arts, 8th class student makes gift articles from waste materials.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?