'ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ, ചാണകമെന്ന് കേട്ടാൽ ചിലർക്ക് അലർജി അല്ലേ'; ഇ-ബുൾജെറ്റ് വിഷയത്തിൽ സുരേഷ് ഗോപി
കൊച്ചി: (www.kvartha.com 10.08.2021) ഇ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോടോർ വെഹികിൾ ഡിപാർട്മെന്റിനെ വിമർശിച്ചും അനുകൂലിച്ചുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തലപുകയ്ക്കുന്നത്. ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് കൂടുതലും കൗമാരക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടയിൽ ഇ-ബുൾജെറ്റ് വിഷയത്തിൽ പ്രതികരിക്കാൻ പല ആരാധകരും പ്രമുഖരുടെ നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.
നടനും എംപിയുമായ സുരേഷ് ഗോപിക്കും ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ഗോപിയുടെ പ്രതികരണം.

പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ 'പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ' എന്നായിരുന്നു മറുപടി.
മോടോ വെഹികിൾ ഡിപാർട്മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ഗോപി അവരോട് പറഞ്ഞു. എന്നാൽ പിന്നാലെ 'സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?' എന്ന് ഇവർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് 'ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ' എന്ന് സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. 'ചാണകമെന്ന് കേട്ടാൽ ചിലർക്ക് അലർജി അല്ലേ' എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോർജിനും സഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം.
Keywords: News, Kochi, Kerala, State, Suresh Gopi, Actor, Film, Social Media, E bull jet issue, Suresh gopi reacts e bull jet issue.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment