താരമായി ചക്ക; മുറിച്ചും രുചി നുണഞ്ഞും എംഎൽഎ

കാസർകോട്: (www.kasargodvartha.com 18.07.2021) ചക്ക മുറിച്ചും രുചി നുണഞ്ഞും എംഎൽഎ. ലോക് ഡൗൺ കാലത്ത് പല മലയാളി കുടുംബങ്ങളെയും രക്ഷിച്ച് നിർത്തിയ ചക്ക താരമാവുകയായിരുന്നു കഴിഞ്ഞ ദിവസം. കാസർകോട്ട് ആരംഭിച്ച ചക്ക മഹോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ സാന്നിധ്യമാണ് വ്യത്യസ്ത കാഴ്ചയൊരുക്കിയത്.

Kasaragod, News, Kerala, Lockdown, Top-Headlines, MLA, N.A.Nellikunnu, Payyannur, Coconut-Oil, Coconut, Jackfruit fest started.

പയ്യന്നൂർ ഫെർക ഖാദി ഗ്രാമോദ്യോഗ് സംഘം, ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യ, ജാക് ഫ്രൂട് പ്രെമോഷൻ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഖാദി ഫെസ്റ്റും ചക്ക മഹോത്സവവും എം ജി റോഡിൽ ആരംഭിച്ചത്.

ചക്കയിൽ നിന്നുള്ള 10 തരം പായസങ്ങൾ, കട് ലേറ്റ്, ഹൽവ, ഉണ്ണിയപ്പം, പുട്ടുപൊടി, ഷെയ്ക്, വെളിച്ചെണ്ണയിൽ വറുത്തത് എന്നിവയും മാങ്ങ, തേങ്ങ, പാൽ, കരിപ്പെട്ടി, തേൻ, അട പായസങ്ങളും മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. വിയറ്റ്നാമിൽ നിന്നുള്ള ചക്കയും ഫെസ്റ്റിലുണ്ട്.

Keywords: Kasaragod, News, Kerala, Lockdown, Top-Headlines, MLA, N.A.Nellikunnu, Payyannur, Coconut-Oil, Coconut, Jackfruit fest started.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?