ഗോള്‍ഡ് കിംഗ് ജ്വലറിയുടെ മുടിപ്പ് ശാഖയില്‍ കവര്‍ച; വെള്ളിയാഭണരങ്ങള്‍ നഷ്ടപ്പെട്ടു; ചുമര്‍ തുരന്ന നിലയില്‍

മംഗളുറു: (www.kasargodvartha.com 06.08.2021) ഉപ്പള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് കിംഗ് ജ്വലറിയുടെ മംഗളൂറിലെ മുടിപ്പ് ശാഖയില്‍ കവര്‍ച. 10,000 രൂപയുടെ വെള്ളി ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. ജ്വലറിയുടെ ഇടതുവശത്തെ ചുമര്‍ തുരന്ന നിലയിലാണ്.

News, Robbery, gold, Jewellery, Top-Headlines, Mangalore, Uppala, case, Investigation, Police, Robbery at Mudipp branch of Gold King Jewellery.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷ്ടാക്കള്‍ ജ്വലറിയില്‍ പ്രവേശിക്കുമ്പോള്‍ സൈറണ്‍ മുഴങ്ങിയിരുന്നു. സിസിടിവിയുടെ ആപ്ലികേഷന്‍ ജ്വലറി ഉടമയുടെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നതിനാല്‍ സൈറണ്‍ മുഴങ്ങിയതോടെ മോഷണ വിവരം തത്സമയം അദ്ദേഹം അറിഞ്ഞു. ഉടമ 10 മിനിറ്റിനകം ജ്വലറിയില്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.

വിവരമറിഞ്ഞ കൊണാജെ പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: News, Robbery, gold, Jewellery, Top-Headlines, Mangalore, Uppala, case, Investigation, Police, Robbery at Mudipp branch of Gold King Jewellery.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?