അഴുക്കുചാലില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; രഹസ്യത്തിന്റെ ചുരുളഴിച്ചത് 'ടാറ്റു', ഭാര്യ ഉള്‍പെടെ 7 പേര്‍ അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 29.08.2021) അഴുക്കുചാലില്‍ പൊങ്ങിക്കിടന്ന പെട്ടിയില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ ഉള്‍പെടെ ഏഴുപേര്‍ അറസ്റ്റില്‍. ന്യൂ ഡെല്‍ഹി സുഖ്‌ദേവ് വിഹാറില്‍ ന്യൂ ഫ്രണ്ട്‌സ് കോളനി ഭാഗത്തെ അഴുക്കുചാലിലാണ് വലിയ സ്യൂട്‌കേസ് പൊങ്ങിക്കിടക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെട്ടി തുറന്നു പരിശോധിച്ചപ്പോള്‍ 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.
പഴക്കമുള്ളതിനാല്‍ തിരിച്ചറിയാന്‍ പോലും കഴിയാതിരുന്ന സാഹചര്യത്തിലാണ് നിര്‍ണായക തെളിവായി കൈകളിലൊരിടത്ത് 'നവീന്‍' ടാറ്റു കുത്തിയത് ശ്രദ്ധിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിനിടെ ഓഗസ്റ്റ് എട്ടുമുതല്‍ ദക്ഷിണ ഡെല്‍ഹിയില്‍ നവീന്‍ എന്നയാളെ കാണാനില്ലെന്ന പരാതി ലഭിച്ചതായി പൊലീസ് കണ്ടെത്തി.
യുവാവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യ ആഗസ്റ്റ് 11 മുതല്‍ വാടക വീട് ഉപേക്ഷിച്ച് സ്ഥലം വിട്ടതായും ഖാന്‍പൂരില്‍ മാതാവിനും രണ്ടു വയസുള്ള മകള്‍ക്കുമൊപ്പം താമസിച്ചുവരുകയാണെന്നും പൊലീസ് കണ്ടെത്തി. തുടക്കത്തില്‍ എല്ലാം നിഷേധിച്ചെങ്കിലും പിന്നീട് കാമുകനൊപ്പം കൃത്യം നടത്തുകയായിരുന്നുവെന്ന് ഭാര്യ സമ്മതിച്ചു.
കാമുകന്‍ ജമാലിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്തിയതായും പൊലീസ് അറിയിച്ചു. ജമാലിന്റെ സുഹൃത്തുക്കളായ വിവേക്, കൊസ്‌ലേന്ദ്ര തുടങ്ങിയവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയിരുന്നത്.
Keywords: New Delhi, News, National, Crime, Arrest, Arrested, Wife, Missing, Complaint, Police, Death, 7 Arrests After Tattoo On Rotting Body In Suitcase Helps Delhi Cops
Powered by Info News For You

Comments
Post a Comment